Home
News

ആമസോൺ പ്രൈം വീഡിയോ ഇനിമുതൽ ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്സിലും

ജിയോഫൈബർ എസ്ടിബി ഉപയോക്താക്കൾക്ക് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയുടെ പ്രീമിയം കണ്ടെന്റ് ലൈബ്രറി ആസ്വദിക്കാൻ കഴിയും. സജീവമായ ജിയോഫൈബർ എസ് ടി ബി ഉപയോക്താവാണ് ഈ സ്നാതോഷ്ണ വാർത്ത വെളിപ്പെടുത്തിയത്. എന്നിരുന്നാലും, ആമസോൺ പ്രൈം വീഡിയോ സൗജന്യമായി ലഭ്യമാകില്ലെന്ന് ജിയോ ഫൈബർ എസ്ടിബി ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ആമസോൺ പ്രൈം വീഡിയോ വാഗ്ദാനം ചെയ്യുന്ന പ്രീമിയം കണ്ടെന്റ് ആസ്വദിക്കാൻ ഉപയോക്താക്കൾ ഒരു സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതായി വരും. ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് മികച്ച കണ്ടെന്റ് നൽകുന്നതിന് ജിയോ ഫൈബർ അതിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ ആപ്ലിക്കേഷനുകൾ കൊണ്ടുവരുന്ന ഒരു കാഴ്ച്ച ഇപ്പോൾ കാണുവാൻ സാധിക്കും.

നിരവധി ഒടിടി അപ്ലിക്കേഷനുകളും ജിയോഫൈബർ വാഗ്ദാനം ചെയ്യുന്നു

നിരവധി ഒടിടി അപ്ലിക്കേഷനുകളും ജിയോഫൈബർ വാഗ്ദാനം ചെയ്യുന്നു

ജിയോഫൈബർ എസ്ടിബി അതിന്റെ ഉപയോക്താക്കൾക്ക് ഡൈനാമിക് കണ്ടെന്റ് ലൈബ്രറി നൽകുന്നതിന് നിരവധി ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ കൊണ്ടുവന്നു. ആമസോൺ പ്രൈം വീഡിയോയാണ് ഏറ്റവും പുതിയ ഓഫർ എങ്കിലും, ജിയോഫൈബർ എസ്ടിബി ഇതിനകം തന്നെ സോണി എൽഐവി, സീ 5, വൂട്ട്, ജിയോ സിനിമ, ഡിസ്നി + ഹോട്ട്സ്റ്റാർ, സൺ എൻ‌എക്സ്ടി തുടങ്ങിയ ഒടിടി ആപ്ലിക്കേഷനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ജിയോ എസ്ടിബിയിൽ "ആൾട് ബാലാജി" ലഭ്യമാണ്.

ജിയോകോൾ ആപ്പ് ജിയോഫൈബർ എസ്ടിബിയിൽ ലഭ്യമാണ്

ജിയോകോൾ ആപ്പ് ജിയോഫൈബർ എസ്ടിബിയിൽ ലഭ്യമാണ്

ജിയോകോൾ ആപ്പ് ജിയോഫൈബർ സെറ്റ്-ടോപ്പ് ബോക്സിലും ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ അപ്ലിക്കേഷൻ വഴി വീഡിയോ കോളുകൾ ചെയ്യാനാകും. എന്നിരുന്നാലും, വീഡിയോ കോൾ സവിശേഷത ഉപയോഗിക്കുന്നതിന് അവരുടെ ടിവികളിൽ ഒരു സജീവ വെബ്‌ക്യാം ഇൻസ്റ്റാൾ ചെയ്തിരിക്കണം. സേവനം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ജിയോസ്റ്റോറിൽ നിന്ന് ജിയോകാൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ജിയോഫൈബർ എസ്ടിബി വാഗ്ദാനം ചെയ്യുന്ന സേവനം ആസ്വദിക്കാനും കഴിയും.

റിലയൻസ് ജിയോ അപ്ലിക്കേഷനുകൾ ജിയോഫൈബർ എസ്ടിബിയിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്

റിലയൻസ് ജിയോ അപ്ലിക്കേഷനുകൾ ജിയോഫൈബർ എസ്ടിബിയിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്

പരമ്പരാഗത ഡിടിഎച്ച് എസ്ടിബി രീതിയിൽ കമ്പനി ജിയോഫൈബർ എസ്ടിബി രൂപകൽപ്പന ചെയ്തിട്ടില്ല. നിലവിൽ ആൻഡ്രോയിഡ് 9-ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ടിവി അധിഷ്ഠിത എസ്ടിബിയാണ് ജിയോഫൈബർ എസ്ടിബി. പ്രീമിയം കണ്ടെന്റ് സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വിവിധ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ സെറ്റ്-ടോപ്പ് ബോക്സ് വാഗ്ദാനം ചെയ്യുന്നു. ടിവി പ്ലസ് ആപ്പ് ഉപയോഗിച്ച് വെബിൽ തത്സമയ ടിവി ചാനലുകളും ജിയോഫൈബർ എസ്ടിബി വാഗ്ദാനം ചെയ്യുന്നു.

ആമസോൺ പ്രൈം വീഡിയോ

ആമസോൺ പ്രൈം വീഡിയോ

ജിയോ അതിന്റെ വരിക്കാർക്ക് ഒന്നിലധികം സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആനുകൂല്യങ്ങൾ തുടർച്ചയായി വാഗ്ദാനം ചെയ്യുന്നു. ജിയോഫൈബർ എസ്ടിബി ഉപയോഗിക്കുന്ന വരിക്കാർക്ക് കണ്ടെന്റ് ആക്സസ് ചെയ്യുന്നതിന് മറ്റേതൊരു മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം പോലെ ഒരു സജീവ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. കൂടാതെ, ജിയോ ഫൈബർ എസ്ടിബി റിമോട്ടും നൽകുന്നു. സബ്‌സ്‌ക്രൈബർമാർക്ക് പരമാവധി നേട്ടവും മൂല്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് റിലയൻസ് ജിയോ അതിന്റെ അപ്ലിക്കേഷൻ ജിയോഫൈബർ സെറ്റപ്പ്-ബോക്‌സിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
JioFiber set-top box has finally introduced Amazon Prime Video support in its OTT apps offering list. Amazon Prime Video support has been missing since the JioFiber launch last year. The video-on-demand app now shows up in the list of OTT apps on JioFiber-enabled TV sets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X