ആമസോൺ ജീവനക്കാർക്ക് ഒക്ടോബർ 2 വരെ "വർക്ക് ഫ്രം ഹോം"

|

കൊറോണ വൈറസ് കാരണം ആമസോൺ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഒക്ടോബർ വരെ നീട്ടിയിരിക്കുകയാണ്. നിരവധി ആമസോൺ ജീവനക്കാർ മാർച്ച് മുതൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നുണ്ട്. സിയാറ്റിൽ ആസ്ഥാനമായുള്ള ഈ കമ്പനിയിൽ 50,000 ത്തിലധികം ജീവനക്കാരുണ്ട്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ പല കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ വര്‍ക്ക് ഫ്രം ഹോം ഓപ്‌ഷൻ നൽകുകയായിരുന്നു ഒരേയൊരു പോംവഴി.

ഇ-കോമേഴ്‌സ് കമ്പനി
 

ആമസോൺ കാമ്പസുകൾ അടച്ചുപൂട്ടിയതോടെ, സിയാറ്റിലിന്റെ സൗത്ത് ലേക്ക് യൂണിയൻ സമീപസ്ഥലം സാധാരണ തിരക്കിനെ അപേക്ഷിച്ച് വളരെ ശാന്തമാണ്. വാഷിംഗ്ടൺ സ്റ്റേറ്റിൽ ആദ്യമായി സ്ഥിരീകരിച്ച COVID-19 കേസ് 100 ദിവസത്തിലേറെയായി. ഏപ്രിൽ 30 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 14,000 കേസുകൾ സ്ഥിരീകരിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്നവരോട് ഒക്ടോബർ മാസം രണ്ടാം തീയതി വരെ വർക്ക് ഫ്രം ഹോം ഓപ്‌ഷൻ ഉപയോഗിക്കാൻ ആവശ്യപ്പെട്ട് ഇ-കോമേഴ്‌സ് കമ്പനിയായ ആമസോൺ രംഗത്ത്. കമ്പനിയുടെ വെയർ ഹൗസുകളിൽ സ്ഥിതി മോശമായതിനെത്തുടർന്നാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ആമസോൺ എടുത്തത്.

ആമസോൺ

വീട്ടിലിരുന്ന്‌ ജോലി പൂർത്തിയാക്കാൻ സാധിക്കുന്ന റോളുകളിൽ ഉള്ളവർക്ക് ഒക്ടോബർ രണ്ട് വരെ വീടുകളിൽ തന്നെയിരുന്നു ജോലി ചെയ്യാം എന്നാണ് ആമസോൺ വെള്ളിയാഴ്ച ഒരു ഇ-മെയിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ആഗോളതലത്തിൽ ഈ റോളുകളിൽ ഉള്ള എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണ്. കമ്പനിയുടെ ആകെ വർക്ക്‌ഫോഴ്സിൽ എത്ര ആളുകൾക്ക് ഇത്തരത്തിൽ ജോലി ചെയ്യാനാവും എന്ന കാര്യം ആമസോൺ വ്യക്തമാക്കിയിട്ടില്ല. മാർച്ച് മുതൽ കമ്പനിയുടെ വെയർഹൌസ് ജീവനക്കാർ ഒഴികെ ബാക്കിയുള്ളവരെല്ലാം വീടുകളിൽ നിന്നുമാണ് ജോലി ചെയ്യുന്നത്.

ആമസോൺ പേയ്

ആമസോൺ വെയർഹൗസ് ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. കൂടാതെ 175,000 ജീവനക്കാരെ കമ്പനി പുതിയതായി നിയമിച്ചിട്ടുമുണ്ട്. ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് 798,000 ഫുൾ ടൈം, പാർട്ട് ടൈം ജീവനക്കാരാണ് ആമസോണിനുള്ളത്. ഇന്ത്യക്കാർക്ക് സാധനങ്ങൾ വാങ്ങാൻ പലിശ രഹിത വായ്പകൾ ആമസോൺ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. സീറോ കോസ്റ്റ് ഇഎംഐ പദ്ധതിയായ ആമസോൺ പേയ് ലേറ്റർ എന്ന സേവനം ആണ് ഇന്ത്യയിൽ ആരംഭിച്ചത്.

സംഭാവന നൽകിയ കമ്പനി
 

ആമസോൺ പേയ് റീബ്രാൻഡ് ചെയ്തതാണ് ആമസോൺ പേയ് ലേറ്റർ. മൂന്ന്, ആറ്, ഒൻപത്, 12 മാസങ്ങൾ ഉള്ള പലിശ രഹിത വായ്പകളാണ് ആമസോൺ പേയ് വാഗ്ദാനം ചെയ്യുന്നത്. കമ്പനികൾക്ക് അവരുടെ ജോലിസ്ഥലങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശത്തോടുകൂടിയ "ബാക്ക് ടു വർക്ക് ടൂൾകിറ്റ്" എന്ന മദ്രോണ വെഞ്ച്വർ ഗ്രൂപ്പിന് സംഭാവന നൽകിയ കമ്പനികളിൽ ആമസോൺ ഉൾപ്പെടുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
On Thursday, the company sent out a memo to its employees saying that they can work from home until October 2, if their roles allow them to do so. As a result, regardless of when dining rooms in the city reopen in some capacity, any restaurants or bars within the vicinity of its campus could face more daunting headwinds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X