വന്‍ ഇളവുകളുളള ഉല്‍സവകാല വില്‍പ്പന പോരാട്ടം ആമസോണും ഫ്ളിപ്കാര്‍ട്ടും തമ്മില്‍ ഒക്ടോബര്‍ 13 മുതല്‍

Written By:

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവ് വില്‍പ്പന ഒക്ടോബര്‍ 13-ന് ആരംഭിക്കുകയാണ്. ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മഹോല്‍സവമായ ബിഗ് ബില്ല്യണ്‍ ഡേയ്‌സുമായി കടുത്ത പോരാട്ടമായിരിക്കും ആമസോണ്‍ ഇന്ത്യാ നടത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്ലൂട്ടോയുടെ നീല ആകാശം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോണ്‍

ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ് ആമസോണ്‍ ഇന്ത്യാ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവ് സെയില്‍ നടത്തുന്നത്.

 

ആമസോണ്‍

ഫ്ളിപ്കാര്‍ട്ടും സമാനമായി ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ് ഡിസ്‌കൗണ്ട് ഓഫറുകള്‍ കൊണ്ട് നിറഞ്ഞ വില്‍പ്പന മഹോല്‍സവമായ ബിഗ് ബില്ല്യണ്‍ ഡേയ്‌സ് നടത്തുന്നത്.

 

ആമസോണ്‍

ഇന്ത്യയിലെ ഉത്സവ സീസണ്‍ പ്രമാണിച്ചാണ് ഫ്ളിപ്കാര്‍ട്ടും, ആമസോണ്‍ ഇന്ത്യയും വില്‍പ്പന മഹോല്‍സവങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 

ആമസോണ്‍

ഉപഭോക്താക്കള്‍ക്ക് ഇ-കൊമെഴ്‌സ് വ്യവസായത്തില്‍ നിന്ന് വിലക്കിഴിവില്‍ ഉത്സവകാല ഷോപിങ് സീസണ്‍ സമൃദ്ധമാക്കാനുളള അവസരമാണ് ആമസോണും, ഫ്ളിപ്കാര്‍ട്ടും ഒരുക്കിയിരിക്കുന്നത്.

 

ആമസോണ്‍

സ്മാര്‍ട്ട്‌ഫോണുകളിലെ ആപില്‍ കൂടി മാത്രമാണ് ഫ്ളിപ്കാര്‍ട്ട് വില്‍പ്പന നടക്കുക.

 

ആമസോണ്‍

എന്നാല്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവ് സെയില്‍ ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റിലൂടെയും, ആപിലൂടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

 

ആമസോണ്‍

അതേസമയം ആമസോണ്‍ ഇന്ത്യയുടെ ആപില്‍ നിന്ന് ഷോപിങ് നടത്തുന്നവര്‍ക്ക് മികച്ച വിലക്കിഴിവിലുളള ഉല്‍പ്പന്നങ്ങളുടെ ആക്‌സസ് 15 മിനിറ്റ് മുന്‍പ് ലഭിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ആമസോണ്‍ ഇന്ത്യാ ആപ് ഉപയോഗിക്കുന്നവര്‍ക്ക് എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളില്‍ 15% ക്യാഷ് ബാക്കും നല്‍കുന്നതാണ്.

 

ആമസോണ്‍

മുന്‍കൂട്ടി ആപ് ഡൗണ്‍ലോഡ് ചെയ്യുക, അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക, ഉല്‍പ്പന്നങ്ങള്‍ എത്തിക്കേണ്ട സ്ഥലം മുന്‍കൂട്ടി നല്‍കുക തുടങ്ങിയ ടിപുകള്‍ വില്‍പ്പന മഹോല്‍സവത്തില്‍ നിന്ന് മികച്ച ഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി ആമസോണ്‍ ഇന്ത്യയും ഫ്ളിപ്കാര്‍ട്ടും ഒരുക്കിയിട്ടുണ്ട്.

 

ആമസോണ്‍

കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് ഒപ്പം ഉയരുന്നതില്‍ ബിഗ് ബില്ല്യണ്‍ ഡേ-യ്ക്ക് ഉണ്ടായ അപാകതകളില്‍ ഫ്ളിപ്കാര്‍ട്ട് ക്ഷമ പ്രകടിപ്പിച്ചിരുന്നു.

 

ആമസോണ്‍

അമസോണില്‍ മൈക്രോസോഫ്റ്റ് ലൂമിയ 640 ബ്ലാക്ക്, 8ജിബി 7,999 രൂപയ്ക്കും, സോണി എക്‌സ്പീരിയ സീ1 ബ്ലാക്ക് 15,999 രൂപയ്ക്കും വില്‍പ്പന മഹോല്‍സവത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazon ‘Great Indian Festive’ sale set to battle Flipkart’s ‘Big Billion Days’ for festive shopping space; scheme starts October 13.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot