Home
News

പ്രൈം അം​ഗങ്ങൾക്കായുള്ള ​ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആരംഭിച്ച് ആമസോൺ; ഫോണുകളുടെ മികച്ച ഓഫർ പരിശോധിക്കാം

അമസോണിൽ പ്രൈം അം​ഗങ്ങൾക്കായുള്ള ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിൽ വിൽപന ആരംഭിച്ചു. മറ്റുള്ളവർക്കായുള്ള ഓഫർ വിൽപന നാളെയാണ് (ഒക്ടോബർ 8) ആരംഭിക്കുന്നത്. മികച്ച ഓഫറുകളിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ​ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും മികച്ച ഓഫറാണ് ആമസോൺ വാ​ഗ്ദാനം ചെയ്യുന്നത്. ആമസോണിന് പുറമെ സമാനമായ ഓഫറുകൾ ഫ്ലിപ്കാർട്ടും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

പ്ലാറ്റ്ഫോമുകൾ വാ​ഗ്ദാനം ചെയ്യുന്ന കിഴിവുകൾക്ക് പുറമെ മറ്റ് ബാങ്ക് ഓഫറുകൾ വഴിയും ഉത്പന്നങ്ങൾക്ക് കൂടുതൽ കിഴിവുകൾ നേടാവുന്നതാണ്. ഇന്ന് മുതൽ തന്നെ പ്രൈം അം​ഗങ്ങൾക്ക് ആമസോണിൽ നിന്ന് സാധനങ്ങൾ കിഴിവുകളിൽ ലഭിക്കും. ഇത്തരത്തിലുള്ള ഓഫർ സെയിലുകൾ നടക്കുമ്പോൾ ഉപഭോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കുന്നത് സ്മാർട്ട് ഫോണുകളുടെ വിലയാണ്. മികച്ച ഡീലുകൾ തന്നെ സ്മാർട്ട് ഫോണുകൾക്കായി പ്ലാറ്റഫോം പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 12, 13, 14 തുടങ്ങിയ ഫോണുകൾക്കും ഡിലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൈം അം​ഗങ്ങൾക്കായുള്ള ​ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആരംഭിച്ച് ആമസോൺ

അതേ സമയം സാധാരണ ഉപഭോക്താക്കൾക്കായുള്ള ഓഫർ വിൽപന നാളെയാണ് ആരംഭിക്കുന്നത്. രാത്രി 12 മണിക്ക് തന്നെ ഇവർക്കായുള്ള വിൽപന ആരംഭിക്കും എന്നാണ് പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. പ്രൈം മെമ്പേഴ്സിന് ഫാസ്റ്റ് ഡെലിവറി ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇവർക്ക് മാത്രമായി പ്രത്യേകം ഓഫറുകളും ഇടയ്ക്ക് കമ്പനി പ്രഖ്യാപിക്കാറുണ്ട്. ഇത്തരം കിഴിവ് വിൽപനയിൽ വൻ വിറ്റുവരവാണ് ഉണ്ടാകുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കഴിഞ്ഞ ആമസോൺ പ്രൈം ഡെ സെയിലിന്റെ കണക്ക് പ്രകാരം ഉപഭോക്താക്കൾക്ക് 300 കോടിയിലേറെ ലാഭം ഉണ്ടായതായി ആണ് ആമസോൺ പറയുന്നത്. ഇതിന് മുമ്പ് നടന്ന പ്രൈം ഡെ സെയിലിനെ അപേക്ഷിച്ച് 14 ശതമാനം കൂടുതലാണ് ഇത്തവണ ഉണ്ടാത്. ജൂലൈ 15,16 തിയതികളിലായിരുന്നു കഴിഞ്ഞ പ്രൈം ഡേ സെയിൽ നടന്നത്. ആമസോണിന്റെ കണക്കുകൾ പ്രകാരം ഓരോ സെക്കൻഡിലും 5 സ്മാർട്ട്‌ഫോണുകൾ വീതം വിറ്റഴിക്കപ്പെട്ടു.

പ്രൈം അം​ഗങ്ങൾക്കായുള്ള ​ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആരംഭിച്ച് ആമസോൺ

വൺപ്ലസ് നോർഡ് 3, സാംസങ് ​ഗാലക്സി എം34, മോട്ടറോള റാസർ 40 സീരീസ്, റിയൽമീ നസ്റോ 60 സീരീസ്, ഐക്യൂ നിയോ 7 പ്രോ എന്നീ സ്മാർട്ട് ഫോണുകളാണ് കൂടുതലായി വിറ്റഴിക്കപ്പെട്ടത്. സാംസങ് ​ഗാലക്സി എം34 ആണ് ഏറ്റവും കൂടുതൽ വിറ്റുപോയ ഫോൺ. 22,190 ഓർഡറുകൾ ഒരു മിനിറ്റിനുള്ള ആമസോൺ സ്വീകരിച്ചിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണയായി ഇത്തരത്തിലുള്ള കിഴിവ് വിൽപന കഴിയുമ്പോൾ കണക്ക് കമ്പനി പുറത്ത് വിടാറുണ്ട്.

അതേ സമയം ഇത്തവണ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാ​ഗമായി സ്മാർട്ട് ഫോണുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന മികച്ച ഡീലുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. സാംസങ്ങിന്റെ പ്രീമിയം ഫോണായ ​ഗാലക്സി എസ് 23 അൾട്രയ്ക്ക് 6,000 രൂപയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 8,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ പക്കലുള്ള ഫോണിന്റെ പ്രവർത്തനം അനുസരിച്ച് ആയിരിക്കും എക്സ്ചേഞ്ച് ഓഫറിൽ വില നിശ്ചയിക്കുക.

ഇതിന് പുറമെ സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ ഫോണായ ​ഗാലക്സ് എസഡ് ഫ്ലിപ് 5, എസഡ് ഫോൾഡ് 5 എന്നിവ നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 7,749 രൂപയായിരിക്കും ഈ ഫോണുകൾക്ക് ഇഎംഐ ആയി വരുന്നത്. ഹോണറിന്റെ പുതിയ ഫോണാ‍യ ഹോണർ 90ന് 11,000 രൂപയോളം വിലക്കുറവും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഹോണർ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ഇതിന് പുറമെ നോക്കിയ അടുത്തിടെ പുറത്തിറക്കയ ജി 42 5ജി ഫോൺ എല്ലാ ഓഫറും ഉൾപ്പെടെ വെറും 10,799 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. നിലവിലെ വിപണിയിൽ മുന്നിട്ട് നിൽക്കുന്ന വൺപ്ലസ് നോർഡ് സി ഇ3 ലൈറ്റ്, ഷവോമി 13 പ്രോ, മോട്ടറോള 40 അൾട്രാ, ഐക്യൂ എസഡ് 7 പ്രോ എന്നിവയ്ക്കും ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Great Indian Fest sale for Prime members has started on Amazon. The offer for others goes on sale tomorrow (October 8). Amazon offers the best offers on all products, like smartphones, laptops, smart watches, home appliances, etc. Apart from Amazon, Flipkart also offers similar offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X