ഇനി ഓഫറുകളുടെ കാലം! ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024ന്റെ ടീസർ ലോഞ്ച് ചെയ്തു
ആമസോൺ ഇന്ത്യയുടെ ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ ആയ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024ന്റെ ടീസർ ലോഞ്ച് ചെയ്തു. ഈ ഇ-കൊമേഴ്‌സ് സൈറ്റ് വരാനിരിക്കുന്ന സെയിലിന്റെ തീയതി വെളിപ്പെടുത്തിയിട്ടില്ലെ എങ്കിലും, ഈ മാസം അവസാനമോ അടുത്ത മാസം ആദ്യവാരമോ സെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2024 നടക്കുന്ന സമയത്ത് തന്നെ ആമസോണും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടത്താൻ ആണ് സാധ്യത. ഫ്ലിപ്പ്കാർട്ട് അടുത്തിടെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ടീസർ ഇറക്കിയിരുന്നു.
ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ആക്സസ് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 29നും എല്ലാ ഉപയോക്താക്കൾക്കും സെപ്റ്റംബർ 30നും ലഭ്യമാകും. ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ പോലെ, ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ അവിശ്വസനീയമായ ഡീലുകളും ഓഫറുകളും നൽകാറുണ്ട്.

കൂടാതെ, ചില മികച്ച എക്സ്ചേഞ്ച് ഡീലുകളും ബാങ്ക് ഓഫറുകളും സെയിലിൽ ഉണ്ടാകും. മുൻനിര ഫോണുകൾ വാങ്ങുന്ന നിരവധി ഉപഭോക്താക്കൾ ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനായി കാത്തിരിക്കുന്നു. ഇതിനെ ദീപാവലി സെയിൽ എന്നും വിളിക്കാം. ഈ വിൽപ്പന സമയത്ത്, ഐഫോണുകൾക്ക് സാധാരണയായി വലിയ കിഴിവുകൾ ലഭിക്കുന്ന പതിവ് ഉണ്ട്. നെക്സ്റ്റ് ജനെറേഷൻ ഐഫോൺ മോഡലുകൾ ഈ സെയിലിൽ വിൽപ്പനയ്‌ക്കെത്തും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ഒക്ടോബർ 8ന് ആയിരുന്നു ആരംഭിച്ചു. ലാപ്‌ടോപ്പുകളിൽ 75 ശതമാനം വരെ കിഴിവും സ്മാർട്ട്‌ഫോണുകൾക്ക് 40 ശതമാനം കിഴിവും കഴിഞ്ഞ വർഷം ആമസോൺ സെയിൽ സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. ഇത്തവണയും സമാനമായ ചില ഓഫറുകൾ പ്രതീക്ഷിക്കാം.
നിലവിൽ, ആമസോൺ ഇ-കൊമേഴ്‌സ് സൈറ്റ് ഇപ്പോൾ ഒരു ഗെയിമിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. ലാപ്‌ടോപ്പുകൾക്കും ആക്‌സസറികൾക്കും 70 ശതമാനം വരെ കിഴിവ് ഈ ഫെസ്റ്റിൽ വാഗ്ദാനം ചെയ്യുന്നു. സെപ്‌റ്റംബർ 5 (ഇന്ന്) വരെ വിൽപന ലൈവ് ആയിരിക്കും. നിങ്ങൾ ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്കോ മോണിറ്ററുകൾക്കോ വേണ്ടി തിരയുകയാണെങ്കിൽ, ഡെൽ, ലെനോവോ, എച്ച്‌പി, ഏസർ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ലാപ്‌ടോപ്പ് അല്ലെങ്കിൽ ഗെയിമിംഗ് ആക്‌സസറികൾ സ്വന്തമാക്കാനുള്ള നല്ല സമയമാണ് ഇപ്പോൾ.
എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് 10% വരെ തൽക്ഷണ കിഴിവും ഗെയിമിംഗ് ഫെസ്റ്റിൽ നൽകുന്നുണ്ട്. കൂടാതെ, ആമസോൺ പ്രൈം അംഗങ്ങൾക്ക് ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് സൗജന്യ വൺ ഡേ ഡെലിവറി, ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരിധിയില്ലാത്ത 5% ക്യാഷ്ബാക്ക്, ഡീലുകളിലേക്കുള്ള ആദ്യകാല ആക്‌സസ് എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ആമസോൺ ബിസിനസിൽ ജിഎസ്ടി ഇൻവോയ്സുകൾ ഉപയോഗിച്ച് ബിസിനസ്സ് വാങ്ങുന്നവർക്ക് 28% വരെ അധികമായി ലാഭിക്കാം.
ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ ആയ ബിഗ് ബില്യൺ ഡേയ്സ് 2024ലേക്ക് വരുമ്പോൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഫാഷൻ, ഗൃഹോപകരണങ്ങൾ എന്നിവയിലും മറ്റും സമഗ്രമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നതിന് പേര് കേട്ടതാണ് ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ.
ഫ്ലിപ്കാർട്ട് ആപ്പിൽ വരാനിരിക്കുന്ന ഈ സെയിലിന്റെ ഒരു ഗ്ലിമ്സ് ലഭിച്ച നിരവധി ഉപയോക്താക്കൾ പറയുന്നതനുസരിച്ച്, വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,00,000 രൂപ വരെ അഞ്ച് ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications