Home
News

വിൽപനക്കാർക്ക് പ്രത്യേകം നിരക്ക് ഏർപ്പെടുത്താൻ ആമസോൺ: ഉത്പന്നങ്ങൾക്ക് വില കൂടുമോ? ഉപഭോക്താക്കൾ അറിയേണ്ടതെല്ലാം

വിൽപനക്കാർക്ക് പ്രത്യേകം പുതിയ ഒരു നിരക്ക് ഏർപ്പെടുത്താൻ തയ്യാറായി പ്രമുഖ ഓൺലൈൻ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. വിൽപ്പനക്കാർ സ്വന്തമായി കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരു ഫീസ് ചുമത്താൻ ആമസോൺ പദ്ധതിയിടുന്നു എന്നാണ് ബ്ലൂംബെർഗ്, സിഎൻബിസി എന്നിവയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

വിൽപ്പനക്കാർ പ്ലാറ്റ്‌ഫോമിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. വിൽപ്പനക്കാർ ആമസോണിന്റെ ലോജിസ്റ്റിക്‌സ് നെറ്റ്‌വർക്ക് കൂടുതലായി ഉപയോ​ഗപ്പെടുത്താൻ വേണ്ടിയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 1 മുതൽ പുതിയ മാറ്റം നടപ്പിലാക്കും. ആമസോണിന്റെ സെല്ലർ ഫുൾഫിൽഡ് പ്രൈം (എസ്‌എഫ്‌പി) പ്രോഗ്രാമിൽ എൻറോൾ ചെയ്‌തിരിക്കുന്ന വിൽപ്പനക്കാരെയും ഈ നയം ബാധിച്ചേക്കാം.

വിൽപനക്കാർക്ക് പ്രത്യേകം നിരക്ക് ഏർപ്പെടുത്താൻ ആമസോൺ

നിലവിൽ മൂന്നാം കക്ഷി വിൽപ്പനക്കാരെ അവരുടെ സ്വന്തം വെയർഹൗസുകളിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ ആമസോൺ വഴി വിൽക്കാൻ എസ്‌എഫ്‌പി അനുവദിക്കുന്നുണ്ട്. ഇതിന് തടയിടാനും പ്രൈമിന്റെ വേ​ഗത്തിൽ തന്നെ രണ്ട് ദിവസത്തിനുള്ളിൽ ഇത്തരം വിൽപനക്കാരെക്കൊണ്ട് ഉത്പന്നങ്ങൾ ഡെലിവറി ചെയ്യിപ്പിക്കാനും ആണ് പുതിയ നീക്കം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 2015-ലാണ് സെല്ലർ ഫുൾഫിൽഡ് പ്രൈം സേവനം ആമസോൺ ആരംഭിച്ചത്. പിന്നീട് 2019-ൽ അതിന്റെ എൻറോൾമെന്റ് താൽക്കാലികമായി നിർത്തിവച്ചു.

ശേഷം ഈ വർഷം ജൂണിൽ ഇത് വീണ്ടും ആരംഭിച്ചു. എന്നാൽ പുതിയ നീക്കത്തെ കുറിച്ച് വിശദാംശങ്ങൾ നൽകാൻ ആമസോൺ തയ്യാറായിട്ടില്ല എന്നാണ് ദി വെർജ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത്. പുതിയ നയത്തിന് കീഴിൽ 2 ശതമാനം ആണ് അധിക ഫീസ് ആക്കി വിൽപനക്കാരിൽ നിന്ന് ആമസോൺ ഈടാക്കുക. ഈ ഫീസ് ആമസോൺ ഓർഡറുകളിൽ നിന്ന് കിഴിവ് ചെയ്യുന്ന നിലവിലുള്ള 8 മുതൽ 15 ശതമാനം വരെ കമ്മീഷനിലേക്ക് ചേർക്കും.

വിൽപനക്കാർക്ക് പ്രത്യേകം നിരക്ക് ഏർപ്പെടുത്താൻ ആമസോൺ

ആയതിനാൽ തന്നെ ഈ ഫീസ് ഏർപ്പാട് ആക്കുന്നത് ഒരിക്കലും ഉപഭോക്താക്കളെ ബാധിക്കുന്നില്ല. ഉപഭോക്താക്കൾക്ക് സാധാരണ നിരക്കിൽ തന്നെ ആമസോണിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. പുതിയ നയം നടപ്പിലാക്കുന്നതോടെ എല്ലാ വിൽപനക്കാരും ആമസോണിന്റെ ഇൻ-ഹൗസ് സേവനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഡെലിവറി പ്രക്രിയയിൽ കൂടുതൽ നിയന്ത്രണം നേടാനും കമ്പനിക്ക് സാധിക്കും.

അതേ സമയം നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ ഒന്നാണ് ആമസോൺ. വിവിധ വിശേഷ ദിവസങ്ങളിൽ കൂടുതൽ കിഴിവുകൾ നൽകി ഉത്പന്നങ്ങൾ എത്തിക്കാൻ ആമസോൺ പലപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ചും ഇത്തരത്തിൽ പ്രത്യേകം കിഴിവ് ആമസോൺ സംഘടിപ്പിച്ചിരുന്നു. ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡ്സുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഓഫർ ബാധകമായിരുന്നു.

ഇതിന് പുറമെ ഓഫറിൽ സ്മാർട്ട് ഫോണുകൾ വാങ്ങാൻ സാധിക്കുന്ന മികച്ച വെബ്സൈറ്റുകളിൽ ഒന്നാണ് ആമസോൺ. പലപ്പോഴും വൻ കിഴിവുകൾ പല സ്മാർട്ട് ഫോണുകൾക്ക് ആമസോൺ പ്രഖ്യാപിക്കാറുണ്ട്. ഉത്പന്നങ്ങളുടെ കമ്പനിയും വിവിധ ബാങ്കുകളും ഇ കൊമേഴ്സ് വെബ്സൈറ്റുകളും തമ്മിൽ പങ്കാളിത്തത്തോടെയാണ് ഇത്തരം ഓഫറുകൾ സാധ്യമാക്കുന്നത്. ഈ വർഷം നടന്ന പ്രൈം ഡേ സെയിലിൽ ഉപഭോക്താക്കൾക്ക് 300 കോടി രൂപയുടെ ലാഭം ഉണ്ടായതായി ആണ് ആമസോൺ അവകാശപ്പെടുന്നത്.

ഇതിന് പുറമെ മികച്ച എക്സ്ചേഞ്ച് ഓഫറുകളും മറ്റ് ഡീലുകളും കമ്പനി ഇടയ്ക്ക് പ്രഖ്യാപിക്കാറുണ്ട്. ആമസോണിൽ ഉപഭോക്താക്കൾ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതോടെ ചില പ്രത്യേക സൗകര്യങ്ങളും ആമസോൺ നൽകുന്നതാണ്. പ്രൈം ഡേ വിൽപയിൽ കൂടുതൽ കിഴുവുകൾ സ്പീഡ് ഡെലിവറി തുടങ്ങിയവയാണ് ഇതിന് ഉദാഹരണങ്ങൾ.

ആമസോൺ പോലെ തന്നെ മറ്റൊരു പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റാണ് ഫ്ലിപ്കാർട്ട്. ആമസോണിൽ പ്രത്യേക കിഴിവുകൾ പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ ഫ്ലിപ്കാർട്ടിലും ഇതിന് സമാനാമയ മറ്റ് കിഴിവുകൾ ഉണ്ടായിരിക്കുന്നതാണ്. പലപ്പോഴും വിശേഷ ദിവസങ്ങളെ കേന്ദ്രീകരിച്ചാണ് ഇവർ കിഴിവ് വിൽപനകൾ പ്രഖ്യാപിക്കുന്നത്. ഇവ രണ്ടുമാണ് നിലവലിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇ കൊമേഴ്സ് വെബ്സൈറ്റുകൾ.

More from GizBot

Best Mobiles in India

English summary
The new decision will be implemented based on how sellers perform on the platform. Reports suggest that the new decision is being implemented to allow sellers to make greater use of Amazon's logistics network. The new change will be implemented on October 1.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X