ഓര്‍ഡര്‍ ചെയ്യുന്നതിനു മുമ്പേ ഉത്പന്നം വീട്ടിലെത്തിക്കുന്ന സംവിധാനവുമായി ആമസോണ്‍

Posted By:

കഴിഞ്ഞ വര്‍ഷം പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഡ്രോണ്‍ ഡെലിവറി സംവിധാനം ആവിഷ്‌കരിച്ചതിലൂടെയായിരുന്നു. അതായത് ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ സ്വയം നിയന്ത്രിത ഡ്രോണുകളില്‍ (ഹെലികോപ്റ്ററിന്റെ ചെറിയ പതിപ്പ്) അന്നുതന്നെ ഉപഭോക്താവിന്റെ അടുത്തെത്തിക്കുന്ന സംവിധാനം.

എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ ആധുനികവും അതേസമയം വിശ്വസിക്കാന്‍ പ്രയാസമുള്ളതുമായ മറ്റൊരു സംവിധാനത്തിന് പേറ്റന്റ് എടുത്തിരിക്കുകയാണ് ഈ ഇ കൊമേഴ്‌സ് സൈറ്റ്. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്യുന്നതിനു മുമ്പു തന്നെ ഉത്പന്നം വീട്ടില്‍ എത്തിക്കുക എന്നതാണ് അത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്തത് എന്നു തോന്നുമെങ്കിലും ഭാവിയില്‍ ആമസോണ്‍ ഇത് നടപ്പിലാക്കിക്കൂടായ്കയില്ല. ആന്റിസിപ്പേറ്ററി ഷിപ്പിംഗ് എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.

ഓര്‍ഡര്‍ ചെയ്യും മുമ്പേ ഉത്പന്നം വീട്ടിലെത്തും; ആമസോണിന്റെ പുതിയ പേറ്റ

ഉപഭോക്താക്കള്‍ മുന്‍പ് വാങ്ങിയ ഉത്പന്നങ്ങള്‍, എത്രതവണ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയിട്ടുണ്ട്, ഷോപ്പിംഗ് കാര്‍ടിലും വിഷ് ലിസ്റ്റിലും ഉള്ള ഉത്പന്നങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഉപഭോക്താവ് ഏത് ഉത്പന്നമാണ് വാങ്ങാന്‍ പോകുന്നതെന്ന് ആമസോണ്‍ വിലയിരുത്തുക. തുടര്‍ന്ന് പ്രസ്തുത വ്യക്തികളുടെ വിലാസത്തിലേക്ക് ഉത്പന്നങ്ങള്‍ അയയ്ക്കും.

ഇനി ഇത്തരത്തില്‍ അയച്ച ഉത്പന്നങ്ങള്‍ ഏതെങ്കിലും ഉപഭോക്താവ് വേണ്ട എന്ന് പറയുകയാണെങ്കില്‍ ആ ഉത്പന്നത്തിന് ഡിസ്‌കൗണ്ട് നല്‍കുകയോ അല്ലെങ്കില്‍ സൗജന്യമായിത്തന്നെ നല്‍കുകയോ ചെയ്യുമെന്നും പേറ്റന്റില്‍ പറയുന്നു. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിയുടെ സല്‍പേര് വര്‍ദ്ധിപ്പിക്കാമെന്നും ആമസോണ്‍ കരുതുന്നു.

വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആമസോണ്‍ എടുത്ത പേറ്റന്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot