ഡെലിവെറൂവില്‍ വന്‍തുക നിക്ഷേപിച്ച് ആമസോണ്‍; മത്സരച്ചൂടില്‍ ഊബര്‍ ഈറ്റ്‌സും ജസ്റ്റ് ഈറ്റും

|

ബ്രിട്ടണിലെ ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവെറൂവില്‍ വന്‍തുക നിക്ഷേപിച്ച് ആമസോണ്‍. ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയ്‌ക്കെതിരായ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഡെലിവെറൂ 575 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരിക്കുന്നു. ഇതിന്റെ സിംഹഭാഗവും നിക്ഷേപിച്ചത് ആമസോണ്‍ ആണെന്നാണ് വിവരം.

 

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്

ആമസോണ്‍ ഫ്രെഷ്, ആമസോണ്‍ പാന്‍ട്രി, ആമസോണ്‍ പ്രൈം നൗ എന്നിവ വഴി ഇപ്പോള്‍ ആമസോണ്‍ ബ്രിട്ടണില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ആകെ വിപണി വിഹിതത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്.

ഇടിവുണ്ടായി.

ഇടിവുണ്ടായി.

വാര്‍ത്ത പുറത്തുവന്നതോടെ ജസ്റ്റ് ഈറ്റിന്റെ ഓഹരി വിലയില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായി.

സാങ്കേതികവിദ്യ

സാങ്കേതികവിദ്യ

സമാഹരിച്ച നിക്ഷേപത്തുക സാങ്കേതികവിദ്യയുടെ വികസനത്തിനും ഭക്ഷണശാലകള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനുള്ള അടുക്കളകളുടെ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കുമെന്ന് ഡെലിവെറൂ സ്ഥാപകനും സിഇഒ-യുമായ വില്‍ ഷു വ്യക്തമാക്കി.

കമ്പനിയുമായി സഹകരിക്കുന്നു
 

കമ്പനിയുമായി സഹകരിക്കുന്നു

ലണ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെലിവെറൂവിന് 60000 വിതരണക്കാരുണ്ട്. എണ്‍പതിനായിരത്തിലധികം ഭക്ഷണശാലകളും കമ്പനിയുമായി സഹകരിക്കുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോങ്, സിംഗപ്പൂര്‍, കുവൈറ്റ് തുടങ്ങി 14 രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

കടുത്ത മത്സരമാണ്

കടുത്ത മത്സരമാണ്

ബ്രിട്ടണില്‍ കമ്പനി ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. ഡെലിവെറൂവിന്റെ സമീപനങ്ങളില്‍ ആകൃഷ്ടരായാണ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ആമസോണ്‍ യുകെ കണ്‍ട്രി മാനേജര്‍ ഡൗങ് ഗുര്‍ പറഞ്ഞു. നൂതനമായ സാങ്കേതികവിദ്യയും സേവനവുമാണ് ഡെലിവെറൂവിന്റെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

18 വയസിനു താഴെയുള്ള കളിക്കാര്‍ക്ക് ഇടവേള നിര്‍ബന്ധമാക്കി പബ്ജി; മുന്‍കരുതല്‍18 വയസിനു താഴെയുള്ള കളിക്കാര്‍ക്ക് ഇടവേള നിര്‍ബന്ധമാക്കി പബ്ജി; മുന്‍കരുതല്‍

Best Mobiles in India

Read more about:
English summary
Amazon invests MILLIONS into Deliveroo to go up against Uber Eats and Just Eat as it wades into Britain’s fast food battle

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X