അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

Written By:
  X

  നിങ്ങള്‍ അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍, സഹായത്തിനായി എത്തുന്ന സമയമാണ് മരണത്തിനും ജീവിതത്തിനും ഇടയിലുളള വ്യത്യാസമായി നിലനില്‍ക്കുന്നത്. ഒരു അപകടസ്ഥലത്ത് എത്താന്‍ ആബുലന്‍സ് എടുക്കുന്ന ശരാശരി സമയം 10 മിനിറ്റാണ്.

  ഇത് പലപ്പോഴും പല സംഭവങ്ങളിലും വളരെ വൈകിയ സമയമായി മാറുന്നതായാണ് കാണപ്പെടുന്നത്. എന്നാല്‍ അപകടം നടന്ന ഉടനെ സംഭവസ്ഥലത്ത് പറന്ന് എത്താന്‍ ഡ്രോണുകള്‍ക്ക് ആകുന്നു.

  ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

  ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  അപകടം നടന്ന സ്ഥലത്ത് നിന്ന് സഹായത്തിനായി വിളിക്കുന്ന സമയവും, വൈദ്യസഹായം എത്തിച്ചേരുന്ന സമയവും തമ്മിലുളള അന്തരം വളരെ കുറയ്ക്കുകയാണ് ആബുലന്‍സ് ഡ്രോണുകള്‍ ചെയ്യുന്നത്.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  ജീവന്‍ രക്ഷാ നടപടികള്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും, എല്ലാ കാര്യങ്ങള്‍ക്കും ആവശ്യമായ മെഡിക്കല്‍ കിറ്റും ഡ്രോണില്‍ അടങ്ങിയിരിക്കുന്നു.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  അപകടസ്ഥലത്ത് എത്തിച്ചേരാന്‍ ഡ്രോണുകള്‍ക്ക് ഗതാഗതക്കുരുക്കിനെ നേരിടേണ്ട കാര്യമില്ല.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  പുറപ്പെട്ട് കഴിഞ്ഞ് ഒരു മിനിറ്റുനുളളില്‍ ഇവ അപകടസ്ഥലത്ത് പറന്ന് എത്തുന്നു.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  ഒരു അടിയന്തര കോള്‍ വന്നു കഴിഞ്ഞാല്‍ ഡ്രോണുകള്‍ക്ക് ആബുലന്‍സിനേക്കാള്‍ വേഗതയില്‍ തല്‍ക്ഷണ വൈദ്യ സഹായം എത്തിക്കാന്‍ സാധിക്കുമെന്ന ആശയത്തില്‍ നിന്നാണ് ഇത്തരമൊരു ഉദ്യമം ഉണ്ടാകുന്നത്.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  അടിയന്തര വൈദ്യ സഹായം എന്നതിനു പുറമേ, ഡ്രോണില്‍ ഒരു ക്യാമറയും കമ്യൂണിക്കേഷന്‍ ഡിവൈസും നല്‍കിയിരിക്കുന്നു. ഇത് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സംഘത്തിന് സംഭവസ്ഥലത്തെക്കുറിച്ച് ചിത്രം എത്തിക്കുന്നതിനും, അവിടെയുളള ആളുകളുമായി സംസാരിക്കുന്നതിനും അവസരം ഒരുക്കുന്നു.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  അടിയന്തര സഹായം നല്‍കുന്ന സംഘത്തിന് ഡ്രോണ്‍ സ്ഥലത്ത് എത്തിയാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രണാധീനമാക്കാന്‍ സാധിക്കുന്ന ഉപകരണം റിമോട്ട് ആയി പ്രവര്‍ത്തിപ്പിക്കാനുളള സംവിധാനവും ഡ്രോണില്‍ ഉണ്ട്.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം എടുത്ത അലക്‌സ് മോണ്‍ട്ടന്‍ ആണ് ഈ ഡ്രോണ്‍ സൃഷ്ടിച്ചിരിക്കുന്നത്.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  ഈ ഡ്രോണ്‍ വ്യാപകമായാല്‍ അപകടങ്ങളില്‍ രക്ഷപ്പെടുന്നവരുടെ എണ്ണം 8 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് മോണ്‍ട്ടന്‍ പ്രത്യാശിക്കുന്നു.

  അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

  ഈ ഡ്രോണിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Ambulance Drone Could Provide Life-Saving First Aid in Just One Minute.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more