ബിഗ് ബി ഫെയ്‌സ്ബുക്കില്‍

Posted By: Staff

ബിഗ് ബി ഫെയ്‌സ്ബുക്കില്‍

അമിതാഭ് ബച്ചന്‍ ഫെയ്‌സ്ബുക്കില്‍ അംഗത്വമെടുത്തു. ബച്ചന്റെ ഫെയ്‌സ്ബുക്ക് അരങ്ങേറ്റം നടന്ന് അരമണിക്കൂറിനകം 8 ലക്ഷം ലൈക്ക്‌സാണ് ബിഗ്ബിയ്ക്ക് ലഭിച്ചത്. ട്വിറ്ററില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ബച്ചന്‍ ഏറെ വൈകിയാണ് ഫെയ്‌സ്ബുക്കില്‍ ഔദ്യോഗിക പേജ് ആരംഭിക്കുന്നത്. വരവ് ഏറെ വൈകിയാണെന്ന് അറിയുന്നതായും ബച്ചന്‍ രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ പുതിയ സിനിമകള്‍, സ്വന്തം ശേഖരത്തിലുള്ള ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയാകും ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ സ്ഥാനംപിടിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് സംരഭത്തെക്കുറിച്ച് പ്രത്യേകിച്ചൊരു വിശേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പ്രവേശനം മാധ്യമങ്ങളോട് വ്യക്തമാക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

തന്റെ ഫെയ്‌സ്ബുക്ക് പ്രവേശനം ട്വിറ്റര്‍ പേജിലും അദ്ദേഹം അറിയിക്കുകയുണ്ടായി. 'നാളെ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങുമെന്ന' ആദ്യ ട്വീറ്റിന് മണിക്കൂറിന്  ശേഷം അക്കാര്യം സ്ഥീരികരിക്കുകയും ചെയ്തു. Facebook.com/AmitabhBachchan എന്നാണ് ഫെയ്‌സ്ബുക്ക് പേജ് വിലാസമെന്നറിയിച്ച അദ്ദേഹം തന്നെയാണ്  അരമണിക്കൂറിനകം 8 ലക്ഷം ആരാധകരെത്തിയ കാര്യവും അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കൂടാതെ ഏതെല്ലാം സോഷ്യല്‍ സൈറ്റുകളുടെ സജീവ ഉപയോക്താവാണെന്നും ബച്ചന്‍ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ നല്‍കിയിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot