കെട്ടിടം പെയിന്റ് ചെയ്യുന്നതിനായി റോബോട്ട് വികസിപ്പിച്ച് വിദ്യാർത്ഥികൾ

|

കെട്ടിടങ്ങളുടെ താങ്ങ് പിടിച്ച് കൈയില്‍ തൂക്കിപ്പിടിച്ച പെയിന്റ് ബക്കറ്റും ബ്രഷുമായി അപകടകരമായി നിൽക്കുന്ന ജോലിക്കാർ ഒരു പതിവ് കാഴ്ചയാണ്. വളരെയധികം അപകടം നിറഞ്ഞ ഒരവസ്ഥയാണ് ഇത്. ഇതിന് ഒരു മാറ്റം വേണം എന്ന നിലയിൽ ഏതാനും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഒരു പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ പുതിയ പദ്ധതി തികച്ചും ഈ ജോലി ചെയ്യുന്നവർക്ക് വലിയൊരു സഹായം തന്നെയായിരിക്കും.

റോബോട്ട് വികസിപ്പിച്ച് അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാർത്ഥികൾ

റോബോട്ട് വികസിപ്പിച്ച് അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാർത്ഥികൾ

അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ ജയചന്ദ്രനും കൂട്ടുകാരും ചേര്‍ന്ന് വികസിപ്പിച്ച 'വാള്‍പിബോട്ട്' ഇത്തരം പെയിന്റിംഗ് ജോലികള്‍ ഏറ്റെടുക്കും. അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ ജയചന്ദ്രനും കൂട്ടുകാരും ചേര്‍ന്ന് വികസിപ്പിച്ച 'വാള്‍പിബോട്ട്' ഇത്തരം പെയിന്റിംഗ് ജോലികള്‍ ഏറ്റെടുക്കും.

കെട്ടിടം പെയിന്റ് ചെയ്യുന്നതിനായി റോബോട്ട്

കെട്ടിടം പെയിന്റ് ചെയ്യുന്നതിനായി റോബോട്ട്

ഉയർന്ന കെട്ടിടങ്ങളിൽ പെയിന്റടിക്കുക എന്നത് വളരെ അപകടം നിറഞ്ഞ ഒരു ജോലിയാണ്. ലോകാരോഗ്യസംഘടനയിൽ ഈ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഉയരങ്ങളിലെ പെയിന്റിംഗ് ഏറ്റെടുക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയുമോ ആശയം മനസില്‍ വന്നത് തന്റെ എഞ്ചിനീയറിംഗ് പഠന സമയത്ത് ഉയർന്ന കെട്ടിടങ്ങളിൽ പെയിന്റടിക്കുന്നവരെ കാണുവാനും അതിലേക്ക് ശ്രദ്ധ തിരിക്കുവാനും ഇടയായപ്പോഴാണ്.

പെയിന്റ് ചെയ്യുന്നതിനായി റോബോട്ട്
 

അങ്ങനെയാണ്, ഈ അപകടകരമായ ജോലി ചെയ്യുന്നതിനായി ഒരു റോബോട്ടിക് സംവിധാനം കൊണ്ടുവരുന്നതിനുള്ള ചിന്ത വരുന്നത്. അമൃതപുരിയില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിയാണ് ഹരികൃഷ്‌ണൻ ജയചന്ദ്രൻ. അമൃതപുരിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് ചെയര്‍പേഴ്സണായ ഡോ. എ. പുരുഷോത്തമന്‍ എല്ലാവിധത്തിലുള്ള സഹായങ്ങളും ഇതിനായി നൽകി.

കെട്ടിടം പെയിന്റ് ചെയ്യുന്നതിനായി 'വാള്‍പിബോട്ട്' റോബോട്ട്

കെട്ടിടം പെയിന്റ് ചെയ്യുന്നതിനായി 'വാള്‍പിബോട്ട്' റോബോട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സാങ്കേതികതയുമാണ് ഇവിടെ ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വാൾപിബോട്ടിനായി പരിശ്രമിച്ചവരിൽ അരവിന്ദ് സദാശിവ്, ആര്യ സുദര്‍ശന്‍, അലന്‍ പീറ്റര്‍ എന്നിവരും ഹരികൃഷ്‌ണനു പുറമെ ഉണ്ടായിരുന്നു. അൽഗോരിതമിക് രീതിയിൽ പ്രോട്ടോടൈപ്പ് ഉപയോഗിച്ച് രൂപകല്പന ചെയ്‌തെടുത്തതാണ് ഈ പുതിയ റോബോട്ടിക് സംവിധാനം.

അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാർത്ഥികൾ

ലോകത്തിലെ തന്നെ ഏറ്റവും പേരെടുത്ത ഡിസൈന്‍ അവാര്‍ഡിനായുള്ള മത്സരങ്ങളില്‍ ഒന്നായ ജയിംസ് ഡൈസനില്‍ പങ്കെടുത്ത സംഘം ആക്സെഞ്ചര്‍ ഇന്നവേഷന്‍ ചലഞ്ചില്‍ സെമി ഫൈനല്‍ വരെ എത്തി. വാള്‍പിബോട്ടിന്റെ പേറ്റന്റിനായി ഇപ്പോൾ ഈ വിദ്യാർത്ഥികൾ അപേക്ഷിച്ചിരിക്കുകയാണ്.

Best Mobiles in India

Read more about:
English summary
The idea was to create the simplest possible solution to paint tall walls and save human counterparts from health hazards and painting accidents. The Phase 1 prototype was successfully built and tested under the mentorship of Dr. Purushothaman A at the Technology Business Incubator (TBI) of Amritapuri Campus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X