ഗാംഗ്‌സറ്റര്‍ സിനിമയെ കുറിച്ച് എല്ലാം അറിയാം... ഗാംഗ്‌സറ്ററോയ്ഡിലൂടെ

Posted By:

മലയാള സിനിമയും പ്രചാരണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഹൈടെക് ആണ്. സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നതിനു പുറമെ അധികരിച്ച് ഗെയിമുകളും പുറത്തിറക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമയ്ക്കു വേണ്ടി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ തന്നെ ഇറക്കിയിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു.

ഗാംഗ്‌സറ്റര്‍ സിനിമയെ കുറിച്ച് എല്ലാം അറിയാം... ഗാംഗ്‌സറ്ററോയ്ഡിലൂടെ

ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ഗാംഗ്‌സ്റ്ററിന്റെ പ്രചരണാര്‍ഥമാണ് ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

സിനിമയുടെ പോസ്റ്ററുകള്‍, ട്രെയിലര്‍, പാട്ടുകള്‍ എന്നിവയ്ക്കു പുറമെ ചിത്രത്തില്‍ അഭിനയിച്ച നടീനടന്‍മാരുടെ പൂര്‍ണവിവരങ്ങളും ടെക്‌നീഷ്യന്‍മാരെ സംബന്ധിച്ച വിവരങ്ങളും അറിയാന്‍ സാധിക്കും. ഗാംഗസ്റ്റര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളുടെ ലിസ്റ്റ്, ടിക്കറ്റ് ഓണ്‍ലൈനായി ബുക് ചെയ്യാനുള്ള സൗകര്യം എന്നിവയും ആപ്ലിക്കേഷനിലുണ്ട്.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗാംഗ്‌സ്റ്ററോയ്ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആസ്പിന്‍ലാബ്‌സ് എന്ന കമ്പനിയാണ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡവലപ് ചെയ്തിരിക്കുന്നത്. നേരത്തെ ഗാംഗ്‌സ്റ്റര്‍ ഗെയിം ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. ചിത്രം ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്യുകയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot