സുരക്ഷിതമായ റോഡ് യാത്രക്കൊരു ആപ്...!

Written By:

സുരക്ഷിതമായ റോഡ് യാത്ര ചെയ്യുന്നതിനായി ഇപ്പോള്‍ മിക്കവരും ഉപയോഗിക്കുന്ന ആപാണ് ട്രാപ്സ്റ്റര്‍. വിന്‍ഡോസ്, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളിലാണ് ട്രാപ്സ്റ്റര്‍ ലഭ്യമാകുക.

ട്രാപ്സ്റ്ററില്‍ കടന്നാല്‍ സ്‌കീനില്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തെ മാപ്പ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ലൈവ് പോലീസ്, മൊബൈല്‍ സ്പീഡ് ക്യാമറ, ആക്‌സിഡന്റ്, കണ്‍സ്ട്രക്ഷന്‍ സോണ്‍, റോഡ് ഹസാഡ്, ട്രാഫിക് ജാം, റെഡ് ലൈറ്റ് ക്യാമറ, ഫിക്‌സഡ് സ്പീഡ് ക്യാമറ, നോണ്‍ എന്‍ഫോഴ്‌സ്‌മെന്‍ര് പോയിന്റ്, ചില്‍ഡ്രണ്‍ അറ്റ് പ്‌ളേ, ഫ്‌ലഡ് റോഡ്, സ്‌കൂള്‍ സോണ്‍, ടോള്‍ ബുത്ത് തുടങ്ങിയ എല്ലാ വിവരങ്ങളും ട്രാപ്സ്റ്ററില്‍ ലഭ്യമാണ്.

സുരക്ഷിതമായ റോഡ് യാത്രക്കൊരു ആപ്...!

ട്രാപ്സ്റ്ററില്‍ ലോഗിന്‍ ചെയ്താല്‍ എത്തേണ്ട സ്ഥലത്തിന് മുന്‍പായുളള എല്ലാ വിവരങ്ങളും ട്രാപ്സ്റ്റര്‍ നല്‍കും. സ്‌ക്രീനില്‍ നോക്കി പോകുന്ന വഴി തിരിച്ചുവിടാനും ഈ ആപുകൊണ്ട് സാധിക്കും. യാത്രക്കിടെ അപകടമോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് ആപില്‍ അത് കൂട്ടിചേര്‍ക്കുന്നതിനുളള സൗകര്യവുമുണ്ട്.

സാധാരണ മാപ്പ്, ടെറൈന്‍, സാറ്റലൈറ്റ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ആപ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങളാണ് ആപിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമെന്നതിനാല്‍ വിവേചന ബുദ്ധിയോടെ ഉപയോഗിച്ചാല്‍ ഈ ആപ് വളരെയധികം പ്രയോജനകരമാണ്.

trapster.com-ല്‍ പോയി ഈ ആപ് നേരിട്ട് ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot