നന്നായി ഉറങ്ങാനൊരു ആപ്...!

നന്നായി ഉറങ്ങിയാലേ ഒരു മനുഷ്യന് പകല്‍ സമയങ്ങളില്‍ ഊര്‍ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യാനാവൂ. ഉറക്കകുറവ്, നന്നായി ഉറങ്ങാന്‍ സാധിക്കാതിരിക്കുക തുടങ്ങിയവ മനുഷ്യനെ ശാരീകവും മാനസീകവുമായി അസ്വസ്ഥനാക്കും. ഇത്തരമൊരു അവസ്ഥയിലാണ് നീബോക്‌സ് കമ്പനി 'പില്ലോ' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നത്. ഉറക്കത്തിന്റെ നിലവാരം അളക്കാനും മെച്ചപ്പെടുത്താനുമുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്.

നന്നായി ഉറങ്ങാനൊരു ആപ്...!

ഉറക്കത്തില്‍ നിങ്ങളുടെ ചലനങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും ട്രാക്കുചെയ്താണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. കൂര്‍ക്കംവലി, ഉറക്കത്തില്‍ സംസാരിക്കല്‍ തുടങ്ങിയ ക്രമക്കേടുകളെല്ലാം പില്ലോ റെക്കോര്‍ഡു ചെയ്യുന്നു.
നിങ്ങള്‍ എത്ര നന്നായി ഉറങ്ങി എന്ന് ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കും. മണിക്കൂറുകളോളം ഉറങ്ങിയ ശേഷവും ഉറക്കക്ഷീണം മാറാത്തതിനുള്ള കാരണങ്ങള്‍ കണ്ടെത്താനും ഉറക്കം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനില്‍ നിന്ന് ലഭിക്കും.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot