കേരളത്തിലെ പക്ഷികളുടെ സമഗ്ര വിവരവുമായി ആപ്...!

കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളടങ്ങിയ ആപ് എത്തി. മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന ആപിന് 'കിളി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പ്രമുഖ പക്ഷിനിരീക്ഷകന്‍ ഡോ. സാലിം അലിയുടെ ജന്മദിനമായ 12 മുതലാണ് ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭിച്ചു തുടങ്ങുക. മൊബൈലില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പക്ഷികളുടെ ചിത്രത്തില്‍ ടാബ് ചെയ്താല്‍ ആ പക്ഷിയുടെ വിവരങ്ങളെല്ലാം ലഭിക്കും.

കേരളത്തിലെ പക്ഷികളുടെ സമഗ്ര വിവരവുമായി ആപ്...!

ആണ്‍, പെണ്‍ പക്ഷികളുടെ വേര്‍തിരിച്ച ചിത്രങ്ങള്‍, വലിപ്പം, കേരളത്തില്‍ കണ്ടുവരുന്ന കാലം, ആവാസവ്യവസ്ഥ തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം പക്ഷികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളുടെ പട്ടികയും ആപിലുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ആപില്‍ വിവരങ്ങള്‍ ലഭ്യമാണ്.

പക്ഷിനിരീക്ഷണസംഘങ്ങള്‍ക്ക് അവര്‍ കണ്ടെത്തിയ മുഴുവന്‍ പക്ഷികളുടെയും വിവരങ്ങള്‍ ആപില്‍ പങ്കിടുന്നതാവുന്നതാണ്. മലബാറില്‍നിന്നുള്ള 'റാപ്‌റ്റേഴ്‌സ്' സംഘമാണ് ആപിന് രൂപം നല്‍കിയത്. വിജേഷ് വള്ളിക്കുന്ന്, അഭിനവ് ചന്ദ്രന്‍, നവനീത് നായര്‍, ജോളി കച്ചേരി, നവീന്‍ ലാല്‍ എന്നിവരാണ് സംഘത്തിലുളളത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot