വാട്ട്‌സ്ആപിനോട് ഏറ്റുമുട്ടാന്‍ കേരളത്തില്‍ നിന്ന് എക്‌സ്പ്രസ് യുവേഴ്‌സെല്‍ഫ്

Written By:

വാട്ട്‌സ്ആപിന്റെ എല്ലാ സവിശേഷതകളും അടങ്ങിയ ഒരു ആപ് കേരളത്തില്‍ നിന്നിറങ്ങി. 'എക്‌സ്പ്രസ് യുവേഴ്‌സെല്‍ഫ്' എന്നാണ് ആപിന്റെ പേര്. മലയാളികളായ പ്രദീപ് കണിയാടിയും സുമി ജോസഫുമാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വാട്ട്‌സ്ആപില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ അയയ്ക്കുന്ന രേഖകള്‍ സെര്‍വറില്‍ ശേഖരിച്ചുവെക്കുന്നില്ല. പാസ്‌വേഡുള്ളതിനാല്‍ മറ്റുള്ളവര്‍ ഫോണ്‍ ഉപയോഗിച്ചാലും ഭീഷണിയാകുന്നുമില്ല.

 വാട്ട്‌സ്ആപിനോട് ഏറ്റുമുട്ടാന്‍ കേരളത്തില്‍ നിന്നൊരു ആപ്‌

ചാറ്റുകളും അയക്കുന്ന ചിത്രങ്ങളും വീഡിയോയും ഉപയോക്താക്കളുടെ പേരുവിവരങ്ങളുമൊക്കെ സെര്‍വറില്‍ സൂക്ഷിച്ചുവെക്കുന്നതിന്റെ പേരിലായിരുന്നു വാട്‌സ് ആപിനെതിരെ ആക്ഷേപമുയര്‍ന്നത്. ഓരോ സന്ദേശങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ ഒഴിവാക്കാനുള്ള സൗകര്യവും എക്‌സ്പ്രസ് യുവേഴ്‌സെല്‍ഫില്‍ ചേര്‍ക്കും. 250 അംഗങ്ങളുള്ള കൂട്ടായ്മകളുണ്ടാക്കാനും ഒറ്റ ക്ലിക്കില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും കഴിയുന്ന സൗകര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്.

കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ മീഡിയാ സിസ്റ്റംസ് ഇന്ത്യ സോഫ്റ്റ് സൊല്യൂഷന്‍സാണ് ഇതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുള്ളവര്‍ക്ക് പ്ലേസ്‌റ്റോറില്‍ നിന്ന് ഈ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Please Wait while comments are loading...

Social Counting