ട്രയിന്‍ യാത്ര 'ടെന്‍ഷന്‍ ഫ്രീ' ആക്കാനൊരു ആപ്...!

Written By:

ഒരു യാത്രപോകുമ്പോള്‍ ഏതു തീവണ്ടിയില്‍ എങ്ങനെ എപ്പോള്‍ കയറണമെന്ന് ആലോചിച്ച് നിങ്ങള്‍ വിഷമിക്കാറുണ്ടോ. പ്രത്യേകിച്ച് തീവണ്ടികള്‍ വൈകി ഓടുന്ന സമയങ്ങളില്‍. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിനു ഉത്തരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. റെയില്‍ യാത്രി എന്ന ആപ്ലിക്കേഷന്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ ഇവ ഡൗണ്‍ലോഡ് ചെയ്യാം. ഫോണിലെ ലൊക്കേഷന്‍ സംവിധാനമുപയോഗിച്ച് നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന് മനസ്സിലാക്കി അടുത്ത സ്‌റ്റേഷനും അവിടേക്കുള്ള ദൂരവും ട്രെയിനുകള്‍ എവിടെയൊക്കെയാണെന്നും എത്രസമയം വൈകുമെന്നൊക്കെ ഈ ആപില്‍ നിന്ന് അറിയാന്‍ സാധിക്കും.

ആപിലെ ലൈവ് ട്രെയിന്‍ സ്റ്റാറ്റസിലൊന്ന് ക്ലിക്ക് ചെയ്താല്‍ തീവണ്ടി ഇപ്പോള്‍ എവിടെയെത്തിയെന്ന് റെയില്‍ യാത്രി കാണിച്ചുതരും. വണ്ടി വൈകിയാണോ ഓടുന്നതെന്നും അറിയാന്‍ സാധിക്കും.

ട്രയിന്‍ യാത്ര 'ടെന്‍ഷന്‍ ഫ്രീ' ആക്കാനൊരു ആപ്...!

യാത്രക്കിടെ പുറത്തുനിന്ന് ഭക്ഷണം വാങ്ങണമെങ്കില്‍ 'ബുക്ക് ടേയ്സ്റ്റി മീല്‍' എന്നതില്‍ വിവരങ്ങള്‍ നല്‍കുക. പ്ലാറ്റ്‌ഫോമിന് പുറത്തുള്ള പ്രധാന ഹോട്ടലുകളില്‍ നിന്നടക്കം ഭക്ഷണമെത്തും. പൈസ കൈയില്‍ കിട്ടിയിട്ട് കൊടുത്താല്‍ മതി. ഇറങ്ങേണ്ട സ്‌റ്റേഷനില്‍ നിന്ന് ടാക്‌സി വിളിക്കണമെങ്കിലും ഈ ആപ് ഉപയോഗിച്ച് ബുക്കു ചെയ്യാവുന്നതാണ്.

സ്പീഡ് ചെക്കില്‍ ചെന്നാല്‍ സഞ്ചരിക്കുന്ന ട്രെയിനിന്റെ വേഗതയറിയാം. റെയില്‍ വിസ്ഡം ഉപയോഗിച്ച് ഓരോ സ്‌റ്റേഷനിലേയും സൗകര്യങ്ങളറിയാം. പ്ലാറ്റ്‌ഫോം ലൊക്കേറ്ററില്‍ തീവണ്ടി വരുന്ന പ്ലാറ്റ്‌ഫോം അറിയാം. റിസര്‍വേഷന്‍ സീറ്റുകള്‍ ഒഴിവുണ്ടോ തുടങ്ങി റെയില്‍ യാത്ര സൗകര്യപ്രദവും അനായാസവുമാക്കാന്‍ റെയില്‍ യാത്രി നിങ്ങളെ സഹായിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot