നിങ്ങളുടെ പൊക്കം കൂട്ടണോ...! ഇതാ ഒരു ആപ്...!

'എനിക്ക് തീരെ പൊക്കമില്ല. എന്നെ ആളുകള്‍ കുളളന്‍ എന്ന് വിളിച്ച് കളിയാക്കുന്നു.' ടിവിയില്‍ ടെലിഷോപിംഗില്‍ നിങ്ങള്‍ ഒരുപക്ഷെ ഇങ്ങനെ ധാരാളം കേട്ടിട്ടുണ്ടാവും. ധാരാളം കമ്പനികളും ഉയരം വെയ്ക്കാനുളള ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇതിന്റെ ആവശ്യമില്ലാതെ നിങ്ങളുടെ ഉയരം കൂട്ടാന്‍ പൈസ ചിലവില്ലാത്ത ഒരു ഉപായമുണ്ട്. ഇത് ഒരു ആപ്ലിക്കേഷനാണ്. ഐഫോണിലും, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ഉയരം കൂട്ടാവുന്നതാണ്.

ലളിതമായി പറഞ്ഞാല്‍, ഈ ആപിന്റെ സഹായത്തോടെ എടുത്ത ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഉയരം വര്‍ദ്ധിച്ചതായി കാണാന്‍ സാധിക്കും. ഈ ആപിന്റെ സൈസ് 3.7 എംബിയാണ്, അതായത് നിങ്ങളുടെ ഫോണിന്റെ മെമ്മറി ഇത് അധികമെടുക്കുന്നില്ല എന്നര്‍ത്ഥം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

2

ആപ് ഡൗണ്‍ലോഡ് ചെയ്യതിന് ശേഷം ഫോണില്‍ സേവ് ചെയ്ത ഫോട്ടോയുടേയോ, ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോയുടേയോ ഉയരം നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കാവുന്നതാണ്.

3

ഇതുവരെ സ്പ്രിംഗ് ആപ് 10,013 ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.

4

സ്പ്രിംഗ് ആപ്ലിക്കേഷന്റെ പ്രോ വേര്‍ഷനും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ക്ക് മറ്റ് കുറേ അധിക സവിശേഷതകളും ലഭിക്കും, പക്ഷെ ഇതിനായി നിങ്ങള്‍ 118 രൂപ നല്‍കേണ്ടി വരുമെന്ന് മാത്രം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you want to alter a photo of yourself even more dramatically, the Spring app for iOS and Android is here to help. Created by developer Kim Taewan in Japan, Spring lets you stretch out your body to appear taller and thinner.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot