കാണാതായവരെ കണ്ടെത്താന്‍ ആപ്ലിക്കേഷന്‍

Posted By: Super

കാണാതായവരെ കണ്ടെത്താന്‍ ആപ്ലിക്കേഷന്‍

കുട്ടികളെയും പ്രിയപ്പെട്ടവരേയും നിരീക്ഷിക്കാന്‍ ഒരു ആപ്ലിക്കേഷന്‍. ഫാമിലി ട്രാക്കര്‍ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. വൈകുന്നേരമാകുമ്പോള്‍ സമയത്തിന് വീട്ടിലെത്താത്ത മക്കള്‍ എവിടെയാണെന്ന് വരെ ഇതിലൂടെ മനസ്സിലാക്കാം.

കുട്ടിയുള്ള സ്ഥലം മാപിന്റെ സഹായത്തോടെ കണ്ടെത്താനാകും. വേണമെങ്കില്‍ എസ്എംഎസ് അയക്കാം. കുട്ടിയുടെ ഫോണില്‍ വിദൂരത്തിലിരുന്ന് ഒരു അലാറം ആക്റ്റിവേറ്റ് ചെയ്യാനും ഫാമിലി ട്രാക്കര്‍ ആപ്ലിക്കേഷന്‍ സഹായിക്കും. സൈറണ്‍ ശബ്ദമാണ് അലാറത്തിനുള്ളത്. ഓരോ രണ്ട് മിനുട്ടിലും ഈ സൈറണ്‍ അടിക്കും, അതിന്റെ ശരിയായ ഉടമ ഫോണ്‍ എടുക്കുന്നത് വരെ.

സ്മാര്‍ട്‌ഫോണില്ലാത്ത രക്ഷിതാക്കള്‍ക്ക് വെബിലൂടെ ഈ സേവനം ഉപയോഗിക്കാനും സൗകര്യമുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. ലോകത്തൊട്ടാകെ 1 ലക്ഷത്തോളം ഉപയോക്താക്കള്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഈ ആപ്ലിക്കേഷന്‍ ഓരോ വ്യക്തിയും എവിടെയാണോ പ്രസ്തുത സമയത്തുള്ളതെന്ന് സര്‍വ്വറില്‍ സ്റ്റോര്‍ ചെയ്തുവെക്കും. 2 ആഴ്ച വരെയുള്ള ലൊക്കേഷന്‍ ഡാറ്റകള്‍ ആപ്ലിക്കേഷന് നല്‍കാന്‍ കഴിയും. നമ്മള്‍ക്ക് ആരെയാണോ നിരീക്ഷിക്കേണ്ടത് ആ വ്യക്തി ഓരോ സമയങ്ങളിലും എവിടെയായിരുന്നു എന്ന് ഈ ഡാറ്റകള്‍ പറഞ്ഞുതരും.

ഫാമിലി ട്രാക്കര്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ അത്‌ലാന്റയില്‍ നിന്നും കാണാതായ ഒരു കുട്ടിയെ രക്ഷിതാക്കള്‍ക്ക് കണ്ടെത്താനായ കഥയും ഇതിന്റെ സ്രഷ്ടാവായ റോബര്‍ട്ടോ ഫ്രാന്‍ഷെറ്റിയ്ക്ക് പറയാനുണ്ട്. ആ 14 വയസ്സുകാരന്റെ അമ്മ ആപ്ലിക്കേഷന്റെ സഹായത്തോടെയാണത്രെ മകനുള്ള സ്ഥലം കണ്ടെത്തിയത്.

ഇനി ആരെങ്കിലും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുകയോ മറ്റോ ചെയ്താലും ഫോണ്‍ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടുന്നതു വരെയുള്ള ഡാറ്റകള്‍ നമുക്ക് ലഭിക്കും. കുട്ടിയെ എവിടെ നിന്നാണ് കാണാതായത്. കുറച്ച് മുമ്പ് വരെ കുട്ടി ഏത് ഭാഗത്താണ് ഉണ്ടായിരുന്നത് തുടങ്ങിയ വിവരങ്ങള്‍. ഇത് പൊലീസിന് കുഞ്ഞിനെ എളുപ്പത്തില്‍ കണ്ടെത്താനും സഹായിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot