ഫോണിന്റെ റേഡിയേഷന്‍ തോത് അറിയിക്കുന്ന ആപ്ലിക്കേഷന്‍

Posted By: Staff

ഫോണിന്റെ റേഡിയേഷന്‍ തോത് അറിയിക്കുന്ന ആപ്ലിക്കേഷന്‍

നിങ്ങളുടെ മൊബൈല്‍ എത്രത്തോളം റേഡിയേഷന് കാരണമാകുന്നെന്ന് അറിയുമോ? എത്രയളവ് വൈദ്യുതകാന്തിക റേഡിയേഷന്‍ നിങ്ങളുടെ ഹാന്‍ഡ്‌സെറ്റ്  പുറത്തുവിടുന്നുണ്ടെന്ന് വിവരം നല്‍കുന്ന ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുണ്ട്. ഫോണില്‍ നിന്ന് വരുന്ന റേഡിയേഷന്റെ അളവ് ഏറ്റവും കൂടുന്നതെപ്പോള്‍, കുറയുന്നതെപ്പോള്‍ എന്നിവയെല്ലാം ഈ ആപ്ലിക്കേഷനിലൂടെ അറിയാനാകും.

ടോക്കോണ്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്ന ഈ  ആപ്ലിക്കേഷന്‍ ഇതിന് മുമ്പ്  ഐഫോണിലും ലഭ്യമായിരുന്നു. എന്നാല്‍ 2010ല്‍ അന്നത്തെ ആപ്പിള്‍ സിഇഒയായിരുന്ന സ്റ്റീവ് ജോബ്‌സ് ഈ ആപ്ലിക്കേഷനില്‍ താത്പര്യമില്ലെന്ന് ഡെവലപര്‍മാരെ അറിയിക്കുകയായിരുന്നു.

ഫോണില്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ തലച്ചോറിലേക്ക് റേഡിയേഷന്‍ വലിയ തോതില്‍ വരുമ്പോള്‍ അക്കാര്യം ടോക്കോണ്‍ അറിയി്കകും. അങ്ങനെ ആ സമയത്ത് ഫോണിനെ ശരീരത്തില്‍ നിന്നും അകലേയ്ക്ക് മാറ്റിവെക്കാനാകും. റേഡിയേഷന്‍ തോത് എങ്ങനെ കുറക്കണമെന്നും ഈ ആപ്ലിക്കേഷന്‍ പറഞ്ഞുതരും.  റേഡിയേഷന് കാരണമാകുന്ന ഫോണിനകത്തെ ഘടകങ്ങളെ നിരീക്ഷിച്ചാണ് ആപ്ലിക്കേന്‍ മുന്നറിയിപ്പുകളെല്ലാം നല്‍കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot