അന്ധന്മാര്‍ക്കായി ജോര്‍ജി സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

By Super
|
അന്ധന്മാര്‍ക്കായി ജോര്‍ജി സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

കാഴ്ചശക്തിയില്ലാത്തവര്‍ക്കും ഭാഗികമായി മാത്രം കാഴ്ചശേഷിയുള്ളവര്‍ക്കുമായി ഒരു പ്രത്യേക സ്മാര്‍ട്‌ഫോണ്‍ പ്രോഗ്രാം പുറത്തിറങ്ങി. ടച്ച്‌സ്‌ക്രീന്‍ സൗകര്യമുള്ള ഫോണിലെ ശബ്ദനിര്‍ദ്ദേശങ്ങളാണ് അന്ധന്മാര്‍ക്ക് ഫോണ്‍ ഉപയോഗം എളുപ്പമുള്ളതാക്കുന്നത്. ജോര്‍ജീ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.

ബ്രിട്ടീഷ് അന്ധ ദമ്പതികളായ റോജര്‍ വില്‍സണ്‍ ഹിന്‍ഡ്‌സും മാര്‍ഗരറ്റും ചേര്‍ന്നാണ് രൂപം നല്‍കിയതെന്ന ഒരു പ്രത്യേകത കൂടിയുണ്ട് ജോര്‍ജിയ്ക്കുണ്ട്. അന്ധര്‍ക്ക് സഹായകമാകുന്ന ഒട്ടേറെ ആപ്ലിക്കേഷനുകളുമായാണ് ജോര്‍ജിയുടെ വരവ്. ബസില്‍ കയറാനും പ്രിന്റ് ചെയ്തുവന്ന അക്ഷരങ്ങള്‍ വായിക്കാനും ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മനസ്സിലാക്കാനുമെല്ലാം ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

 

അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ച ദമ്പതികള്‍ അന്ധരുടെ ഉന്നമനത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇവരുടെ സ്‌ക്രീന്‍ റീഡര്‍ എന്ന ലാഭരഹിത സ്ഥാപനമാണ് ജോര്‍ജിയെ വികസിപ്പിച്ചെടുത്തത്. ഫോണിന്റെ പേരിന് പിന്നിലും ഉണ്ട് ഒരു കഥ. മാര്‍ഗരറ്റിന്റെ ആദ്യ വഴികാട്ടിയായിരുന്ന ജോര്‍ജി എന്ന നായയുടെ പേരാണ് ജോര്‍ജി.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ജോര്‍ജിയുടെ പ്രവര്‍ത്തനം. ജോര്‍ജി പ്രോഗ്രാം ഉള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാനും അല്ലെങ്കില്‍ ജോര്‍ജിയെ നിലവിലുള്ള ആന്‍ഡ്രോയിഡില്‍ ചേര്‍ക്കാനുമുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. സാംസംഗ് എക്‌സ്‌കവര്‍, ഗാലക്‌സി ഏസ് 2 എന്നിവയാണ് ഇപ്പോള്‍ ജോര്‍ജി സ്മാര്‍ട്‌ഫോണായി ഉപയോഗിക്കുന്നത്.

അന്ധന്മാര്‍ക്കായി ജോര്‍ജി സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

നിലവിലുള്ള ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജോര്‍ജി ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ ലഭിക്കുന്നുണ്ട്. 2100 രൂപ മുതല്‍ 12500 രൂപ വരെ വിലയുള്ള ആപ്ലിക്കേഷന്‍ പാക്കേജുകളാണ് ഇതിലുള്ളത്. സൈറ്റ് ആന്റ് സൗണ്ട് ടെക്‌നോളജി എന്ന കമ്പനിയാണ് ജോര്‍ജി ഫോണുകള്‍ വിപണിയിലെത്തിച്ചത്. 299 പൗണ്ട് അതായത് ഏകദേശം 25000 രൂപയാണ് ഫോണിന്റെ വില.

ഓഡിയോ ബുക്കുകള്‍, ശബ്ദിക്കുന്ന വര്‍ത്തമാനപത്രം, ക്യാമറ അസിസ്റ്റന്റ്, ചിത്രങ്ങള്‍ക്ക് ഓഡിയോ ടാഗിംഗ്, ഓഡിയോ ബ്ലോഗിംഗ് എന്നിവയാണ് അന്ധര്‍മാര്‍ക്കായി ജോര്‍ജിയില്‍ ഒരുക്കിയിട്ടുള്ള മറ്റ് സൗകര്യങ്ങള്‍.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X