തീവ്രവാദികള്‍ വധ ഭീഷണി ഉയര്‍ത്തിയതായി സക്കര്‍ബര്‍ഗ്

Written By:

പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ തനിക്ക് വധ ഭീഷണി ഉയര്‍ത്തിയതായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മുഹമ്മദ് നബിയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിലനിര്‍ത്തുന്നതിനാലാണ് തന്റെ ജീവന് ഭീഷണിയുളളതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

പാരീസിലെ മാധ്യമ സ്ഥാപനത്തില്‍ നടന്ന ഭീകരാക്രമണം അപലപിച്ച് ഇട്ട പോസ്റ്റിലാണ് വെളിപ്പെടുത്തല്‍ സക്കര്‍ബര്‍ഗ് നടത്തിയത്. ലോകത്ത് വ്യത്യസ്തമായ ശബ്ദങ്ങള്‍ ആവശ്യമാണെന്നും, ലോകം പുരോഗതിയിലേക്ക് കുതിക്കാന്‍ ഇത് സഹായിക്കുമെന്നും സക്കര്‍ബര്‍ഗ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

തീവ്രവാദികള്‍ വധ ഭീഷണി ഉയര്‍ത്തിയതായി സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ലോകത്തിലെ ഏല്ലാ രാജ്യത്തെയും നിയമങ്ങളെ അംഗീകരിക്കുന്നു, എന്നാല്‍ ഏതെങ്കിലും രാജ്യത്തിന്റെ നയത്തിനോ, ഏതെങ്കിലും വിഭാഗത്തിന്റെ കാഴ്ചപ്പാടിനോ കീഴടങ്ങികൊണ്ട് ആയിരിക്കില്ല അത്. ലോകത്തിന്റെ വ്യത്യസ്തമായ ശബ്ദങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ് തീവ്രവാദികള്‍. അതിനാല്‍ തന്നെ ഫ്രാന്‍സില്‍ കൊല്ലപ്പെട്ട തീവ്രവാദത്തിന്റെ ഇരകളോടപ്പമാണ് തന്റെ ചിന്തകളെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ വ്യക്തമാക്കുന്നു.

English summary
An extremist in Pakistan wanted to sentence me to death: Zuckerberg.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot