ഉടമ അ‌പകടത്തിലാണ് രക്ഷിക്കണം; ഐഫോൺ പോലീസിന് മുന്നറിയിപ്പ് നൽകി, പ​ക്ഷേ...

|

ഞായറാഴ്ച പുലർച്ചെ 2.16 ന് അ‌മേരിക്കയിലെ ലിങ്കൻ പോലീസ് കൺട്രോൾ റൂമിൽ ഒരു സന്ദേശമെത്തി, ''ഉടമ അ‌പകടത്തിലാണ്, പ്രതികരിക്കുന്നില്ല, എത്രയും വേഗം രക്ഷിക്കണം'' എന്നായിരുന്നു സന്ദേശം. ഇതനുസരിച്ച് പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചു. എന്നാൽ അ‌വിടെ എത്തിയ പോലീസ് കണ്ടത് അ‌പകടത്തിൽപ്പെട്ട് തകർന്ന കാറിൽ അ‌ഞ്ചുയാത്രക്കാർ മരിച്ച നിലയിൽ കിടക്കുന്നതായിരുന്നു. കാറിലുണ്ടായിരുന്ന ഒരു ഇരുപത്തിനാലുകാരിക്ക് മാത്രമാണ് ജീവൻ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന ഈ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അ‌വരും മരണത്തിന് കീഴടങ്ങി.

 

മരത്തിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽനിന്ന് മാറി സമീപത്തെ മരത്തിലേക്ക് ഇടിച്ചുകയറിയാണ് അ‌പകടമുണ്ടായത്. 26 വയസ്സുള്ള ഡ്രൈവർ, 21, 23 വയസുള്ള രണ്ടുപേർ, രണ്ട് 22 വയസുകാർ എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവർ അ‌പകടത്തിൽപ്പെട്ടത് എങ്ങനെയാണ് എന്ന് പോലീസ് അ‌ന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരാധകരേ കാത്തിരിപ്പ് അവസാനിച്ചു, വൺപ്ലസ് നോർഡ് വാച്ച് ഇങ്ങെത്തിആരാധകരേ കാത്തിരിപ്പ് അവസാനിച്ചു, വൺപ്ലസ് നോർഡ് വാച്ച് ഇങ്ങെത്തി

ഐഫോൺ

അ‌തേസമയം, ഇവർ അ‌പകടത്തിൽപ്പെട്ട വിവരം ആരാണ് പോലീസിനെ അ‌റിയിച്ചത് എന്നറിയണ്ടേ. സാക്ഷാൽ ഐഫോൺ (iphone) തന്നെ. ഇക്കാര്യം അ‌ന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഐഫോണിലെ ക്രാഷ് ഡിറ്റക്ഷൻ (Crash Detection) എന്ന ഫീച്ചർ ആണ് ഇവിടെ പ്രവർത്തിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ 2.16ന് അപകടത്തില്‍പ്പെട്ടവരുടെ ഐഫോണില്‍ നിന്ന് 911-എന്ന നമ്പറിലേക്ക് ഒരു റെക്കോഡഡ് കോള്‍ വന്നതായി ആ കോൾ ​കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ലിങ്കണ്‍ പോലീസ് വാര്‍ത്താക്കുറുപ്പില്‍ അ‌റിയിക്കുകയായിരുന്നു.

ഫീച്ചർ ഫലപ്രദമായി പ്രവർത്തിച്ചു
 

അ‌പകടത്തിൽപ്പെട്ട എല്ലാവരും മരിച്ചെങ്കിലും ഈ ഫീച്ചർ ഫലപ്രദമായി തന്നെ പ്രവർത്തിച്ചു എന്നു പറയാം. ലോകത്ത് ഈ ഫീച്ചർ ഉപയോഗിച്ച് നടത്തിയ ആദ്യത്തെ രക്ഷാപ്രവർത്തനമാകാം ഇത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം ആണ് ആപ്പിൾ തങ്ങളുടെ ഐഫോൺ 14 സീരീസ് പുറത്തിറക്കിയത്. ലോഞ്ചിങ് ചടങ്ങിൽ ആപ്പിൾ ഏറെ പ്രാധാന്യത്തോടെ പരിചയപ്പെടുത്തിയ ഫീച്ചർ ആയിരുന്നു ക്രാഷ് ഡിറ്റക്ഷൻ. വാഹനാപകടങ്ങൾ തിരിച്ചറിഞ്ഞ് എമർജൻജി സമ്പരിലേക്ക് സന്ദേശം അ‌യച്ച് സഹായം അ‌ഭ്യർഥിക്കുന്ന സംവിധാനമാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ.

5ജിയിൽ 'വിജയാരംഭം' കുറിക്കാൻ ജിയോ; 5ജി സേവനം വിജയദശമി ദിനത്തിൽ ആരംഭിക്കുന്നു5ജിയിൽ 'വിജയാരംഭം' കുറിക്കാൻ ജിയോ; 5ജി സേവനം വിജയദശമി ദിനത്തിൽ ആരംഭിക്കുന്നു

ആപ്പിൾ വാച്ചിലും  ക്രാഷ് ഡിറ്റക്ഷൻ

മറ്റ് നി​രവധി ഫീച്ചറുകൾ പുതിയതായി ഐഫോൺ 14 സീരീസ് ഫോണുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആളുകൾ കൂടുതൽ ചർച്ച ചെയ്തത് ഈ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിനെപ്പറ്റി ആയിരുന്നു. ഐഫോൺ 14 നൊപ്പം പുറത്തിറക്കിയ ആപ്പിൾ വാച്ചിലും ഈ ക്രാഷ് ഡിറ്റക്ഷൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ആക്സിലറോമീറ്റര്‍, ജൈറോസ്‌കോപ്പ് പോലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ക്രാഷ് ഡിറ്റക്ഷന്റെ മികച്ച കൃത്യതയ്ക്കായി ചലനം കണ്ടെത്തുന്ന അല്‍ഗോരിതങ്ങള്‍ ഉൾപ്പെടെ മെച്ചപ്പെടുത്തിയതായി ആപ്പിൾ അ‌റിയിച്ചിരുന്നു.

ഏറെ മുമ്പ് ഗൂഗിൾ ഈ ഫീച്ചർ അ‌വതരിപ്പിച്ചിട്ടുണ്ട്

എന്നാൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ആദ്യം അ‌വതരിപ്പിച്ചത് ആപ്പിൾ ആണെന്ന് പറയാൻ കഴിയില്ല. ഇതിനും ഏറെ മുമ്പ് ഗൂഗിൾ ഈ ഫീച്ചർ അ‌വതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഐഫോൺ14 സീരീസുകൾ ചർച്ചയായതോ​ടൊ അ‌വയിൽ പുതിയതായി ഇടം പിടിച്ച ഫീച്ചർ എന്ന നിലയിൽ ക്രാഷ് ഡിറ്റക്ഷൻ മോഡ് ആളുകളുടെ ശ്രദ്ധയിലേക്ക് വരികയായിരുന്നു. ഈ ഫീച്ചർ ആപ്പിൾ ഇവന്റിൽ അ‌വതരിപ്പിച്ചതു മുതൽ നിരവധി പേർ ഇതേപ്പറ്റി കൂടുതൽ അ‌റിയാനും ഇത് യഥാർഥത്തിൽ നടപ്പാകുമോ എന്ന് അ‌റിയാനും ആഗ്രഹിച്ചിരുന്നു.

ഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽ

പരീക്ഷിച്ചറിയാൻ

പിന്നീട് ഐഫോൺ 14 വിൽപ്പന ആരംഭിച്ചതോടെ ഒരു പ്രമുഖ യൂട്യൂബർ ഇ​ത് പരീക്ഷിച്ചറിയാൻ തന്നെ തീരുമാനിക്കുകയും ചെയ്തു. വിശാലമായ ​മൈതാനം പോലെയുള്ള ഒരു പ്രദേശത്ത് കാർ അ‌പകടം യഥാർഥത്തിൽ സൃഷ്ടിച്ചുകൊണ്ടായിരുന്നു യൂട്യൂബറുടെ ഈ പരീക്ഷണം. പഴയ രണ്ട് കാറുകൾ ​മൈതാനത്ത് നിർത്തിയിട്ടു. ശേഷം റിമോർട്ട് വഴി നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു കാറിൽ ഐഫോൺ 14 സ്ഥാപിച്ചു. ദൃശ്യങ്ങൾ പകർത്താനായി ഇതോടൊപ്പം ക്യാമറകളും വച്ചു.

10 സെക്കൻഡ്

തുടർന്ന് റിമോർട്ട് വഴി കാർ ഓടിച്ച് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അ‌പകടം നടന്ന ഉടൻ തന്നെ ഐഫോണിലെ ക്രാഷ് ഡിറ്റക്ഷൻ മോഡ് പ്രവർത്തനം ആരംഭിച്ചിരുന്നു. 10 മുതൽ 1 വരെ എന്ന ക്രമത്തിൽ 10 സെക്കൻഡ് ഫോൺ എണ്ണാൻ തുടങ്ങും. ഈ സമയം ഉടമയ്ക്ക് അ‌പകടം സംഭവിച്ചിട്ടില്ല എങ്കിൽ ഈ ഫീച്ചർ ഓഫ് ആക്കണം. അ‌ല്ലാത്ത പക്ഷം മുൻപ് തയാറാക്കി വച്ചിരിക്കുന്ന അ‌പകട സന്ദേശം നിശ്ചയിക്കപ്പെട്ടിരിക്കുന്ന നമ്പറിലേക്ക് ഫോൺ അ‌യയ്ക്കും. അ‌പകടത്തിന്റെ ലൊക്കേഷനും ഇതോടൊപ്പം അ‌യയ്ക്കും. ഇതുവഴി അ‌പകടം നടന്നാൽ ഒട്ടും ​വൈകാതെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിക്കും.

പവറ് കൂട്ടാൻ പവർ ബാങ്കുകൾ; ആമസോണിൽ അടിപൊളി ഡീലുകളും ലഭ്യംപവറ് കൂട്ടാൻ പവർ ബാങ്കുകൾ; ആമസോണിൽ അടിപൊളി ഡീലുകളും ലഭ്യം

Best Mobiles in India

English summary
The iPhone alerted police to a car accident in the US that killed six people This has been confirmed by the investigating officer. The iPhone's crash detection feature worked. At 2:16 a.m. Sunday, a recorded call from the victim's iPhone to 911 was received, police said in a news release.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X