ഫോൺ ചാർജ്ജിലിട്ട് കോൾ ചെയ്ത യുവാവിന് ദാരുണമായ അന്ത്യം!

By Shafik
|

ഫോൺ പൊട്ടിത്തെറിച്ചുള്ള മരണങ്ങൾ ഇന്ന് സാധാരണമായിരിക്കുകയാണല്ലോ. ദിവസവും ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് നമ്മൾ കേൾക്കുന്നത്. ആളുകളുടെ അശ്രദ്ധ തന്നെയാണ് പലപ്പോഴും ഇത്തരം മരണങ്ങൾക്ക് കാരണമാകാറുള്ളത്. അതുപോലെ ചിലപ്പോഴെങ്കിലും മറ്റു കാരണങ്ങളും ഇവിടെ വില്ലനായി വരാറുണ്ട്. എന്തായാലും വേണ്ടിയല്ല മരണങ്ങൾ കൂടിവന്നുകൊണ്ടിരിക്കുകയാണ്. അതിലേക്ക് ചേർത്തുവായിക്കാൻ ഒരു സംഭവം കൂടി നമ്മുടെ രാജ്യത്ത് ഇപ്പോൾ നടന്നിരിക്കുകയാണ്.

 

സംഭവം ആന്ധ്രയിൽ

സംഭവം ആന്ധ്രയിൽ

ഈ ചൊവ്വാഴ്ചയായിരുന്നു സംഭവം. ചാർജ്ജിലിട്ട ഫോൺ അതേപോലെ ചാർജർ ഒഴിവാക്കാതെ പ്ലഗ് ചെയ്ത നിലയിൽ തന്നെയിട്ട് ഫോണിലേക്ക് വന്ന കോൾ എടുത്തതാണ് വൈദ്യുതാഘാതം ഏറ്റ് ആന്ധ്രാക്കാരനായ മുപ്പത്തിയൊന്നുകാരൻ മരിക്കാൻ കാരണമായത്.

അമിതമായ വോൾട്ടേജിലുള്ള വൈദ്യുതി കാരണമായി

അമിതമായ വോൾട്ടേജിലുള്ള വൈദ്യുതി കാരണമായി

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓങ്കോളിൽ വാഗുപള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ചാർജ്ജിങ്ങിൽ ഇട്ട നിലയിൽ ഫോൺ എടുത്തപ്പോൾ അമിതമായ വോൾട്ടേജിലുള്ള വൈദ്യുതി ശരീരത്തിലേക്ക് വന്നു എന്നതായിരുന്നു ചങ്കു മസ്താൻ റെഡ്ഢി എന്ന ഈ മുപ്പത്തിയൊന്നുകാരന്റെ മരണത്തിന് കാരണമായത്.

പോലീസിന്റെ നിഗമനം

പോലീസിന്റെ നിഗമനം

ഈ സമയത്ത് ഗ്രാമത്തിൽ അമിതമായ വോൾട്ടേജിൽ വൈദ്യുതി ലഭിച്ചിരുന്നെന്നും ഒപ്പം ഷോർട്ട് സർക്യൂട്ട് ഉണ്ടായിരുന്നെന്നും ഇത് ഫോൺ ചാർജർ വഴി ഫോണിലൂടെ ഇയാളിലേക്ക് എത്തിക്കുകയുമായിരുന്നു എന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു.

കരിഞ്ഞ മണം പുറത്തുവന്നത് അറിയാൻ സഹായിച്ചു
 

കരിഞ്ഞ മണം പുറത്തുവന്നത് അറിയാൻ സഹായിച്ചു

ശാരീരികമായി ബുദ്ധിമുട്ടുകൾ ഉള്ള മസ്താൻ റെഡ്ഢി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അയൽവാസികളായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയിരുന്നത്. കരിഞ്ഞ മണം വീടിനുള്ളിൽ നിന്നും പുറത്തുവന്നതിനെ തുടർന്ന് പന്തികേട് തോന്നിയ അയൽവാസികൾ വീട്ടിലേക്ക് കയറിനോക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല

ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല

ഇടതുകൈയിൽ മൊബൈൽ ഫോൺ പിടിച്ച നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു നാട്ടുകാർ മസ്താൻ റെഡ്ഢിയുടെ ശരീരം കണ്ടെത്തിയത്. സംഭവം കണ്ടയുടൻ റെഡ്ഢിയെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് വൈദ്യുതാഘാതം മൂല മരണം സംഭവിച്ച വിവരം അറിഞ്ഞത്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

ശാരീരികമായി വൈകല്യങ്ങൾ ഉള്ളതിനാൽ സർക്കാറിൽ നിന്നും മാസം 1000 രൂപ പെൻഷനായി റെഡ്ഢിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടായിരുന്നു റെഡ്ഢി ജീവിതം കഴിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയുമെല്ലാം വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടിരുന്നു. സബ് ഇൻസ്‌പെക്ടർ യു ശ്രിനിവാസുലു സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

Best Mobiles in India

Read more about:
English summary
Andhra man answers phone kept on charge and dies of electrocution.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X