ഹുദ്ഹുദിനെ ആന്ധ്ര നേരിട്ടത് സ്മാര്‍ട്ട്‌ഫോണും ഫേസ്ബുക്കും വഴി

Written By:

സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റും ഉപഹ്രഹ സാങ്കേതികവിദ്യയുമുപയോഗിച്ച് 'ഹുദ്ഹുദ്' ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിച്ചു. ഇസ്രോ, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ എന്നിവയുടെ സഹായത്തോടെ ആന്‍ഡ്രോയ്ഡ് ആപ്പും ഇന്റര്‍നെറ്റും ഉപയോഗിച്ചാണ് ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ രംഗത്തെത്തിയത്.

വിനാശകാരിയായ ഹുദ്ഹുദ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തെത്തും മുമ്പു തന്നെ കെടുതികള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ 'ഹുദ്ഹുദ് സൈക്ലോണ്‍' എന്ന ആന്‍ഡ്രോയ്ഡ് ആപാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. കടപുഴകി വീണ മരങ്ങളുടേയും നശിച്ച കൃഷിയിടങ്ങളുടേയും തകര്‍ന്ന റോഡുകളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളും ഹുദ്ഹുദ് ആപ് വഴി അപ്‌ലോഡു ചെയ്യാന്‍ നായിഡു ആവശ്യപ്പെടുകയായിരുന്നു.

ഹുദ്ഹുദിനെ ആന്ധ്ര നേരിട്ടത് സ്മാര്‍ട്ട്‌ഫോണും ഫേസ്ബുക്കും വഴി

ജിസ്, ജി.പി.എസ്, റിമോട്ട് സെന്‍സിങ് സാങ്കേതിക വിദ്യയുപയോഗിച്ച് എന്‍ ആര്‍ എസ് സി ചിത്രങ്ങള്‍ ഏകോപിപ്പിച്ചു. വിശദവിവരങ്ങള്‍ സഹിതം ഇവ ഉപഗ്രഹസംവിധാനം വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദുരിതബാധിത മേഖലകള്‍ അടയാളപ്പെടുത്തിയ മാപ്പ് തയ്യാറായതോടെ അതിവേഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു. ആന്‍ഡ്രോയ്ഡ് ആപ്പിലൂടെ മൂവായിരത്തില്‍ പരം ചിത്രങ്ങളാണ് ഞായറാഴ്ച മാത്രം ലഭിച്ചതെന്ന് എന്‍ ആര്‍ എസ് സി അറിയിച്ചു.

ദുരിതനിവാരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ APDisasterManagemet എന്ന ഫെയ്‌സ്ബുക്ക് പേജ് തുടങ്ങുകയും ചെയ്തു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot