വെള്ളിമലയിലെ ജവാനും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍

Posted By: Super

വെള്ളിമലയിലെ ജവാനും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍

 

ഇവന്‍ മേഘരൂപന്‍ മുതലാണ് മലയാള സിനിമയില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഭ്രമം തുടങ്ങിയത്. സിനിമയുടെ പ്രചരണത്തിന് ഇത് നല്‍കുന്ന സാധ്യതകള്‍ വളരെ വലുതാണ. ഇപ്പോള്‍ ഇതാ ഇന്ന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ജവാന്‍ ഓഫ് വെള്ളിമലയിലൂടെ മലയാളം മുഖ്യധാരാ സിനിമയിലേയ്ക്കും  മൊബൈല്‍ ആപ്ലിക്കേഷന്‍ തരംഗം വ്യാപിച്ചിരിയ്ക്കുന്നു.. സിനിമയുടെ പോസ്റ്ററുകളും, പാട്ടുകളും, ട്രോയ്‌ലറും ഒക്കെ ഉള്‍പ്പെടുന്ന ആപ്ലിക്കേഷന്റെ ഉദ്ഘാടനം, ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ മമ്മൂട്ടി തന്നെയാണ് നിര്‍വഹിച്ചത്. സാങ്കേതികതയോടുള്ള താരത്തിന്റെ ഭ്രമം പണ്ടേ പ്രസിദ്ധമാണ്. മാത്രമല്ല മമ്മൂട്ടി ആദ്യമായി നിര്‍മ്മിയ്ക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

www.mammootty.com എന്ന മമ്മൂട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി സഹകരിച്ചാണ് ഈ ആപ്ലിക്കേഷന്‍ പുറത്ത് വന്നിരിയ്ക്കുന്നത്.  www.mammootty.com/apps  എന്ന ലിങ്കില്‍ നിന്നും  ആപ്ലിക്കേഷന്‍  ഡൗണ്‍ലോഡ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot