കാലം കാത്തുവെച്ച രക്ഷകനേ സംഹാരകനേ... ജൂണിൽ ആൻഡ്രോയിഡ് 16 പുറത്തിറങ്ങും
സ്മാർട്ട് ഫോണുകളാവട്ടെ ടാബ്‌ലറ്റുകളാവട്ടെ ഏതിലായാലും ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ ഏറെയാണ്. ആൻഡ്രോയിഡ് ഇഷ്ടപ്പെടുന്നവരുടെ ഫേസ്ബുക്ക് കമ്മ്യൂണിറ്റിയും ഏറെ സജീവമാണ്. ഇതിൽ നിന്നെല്ലാം ആൻഡ്രോയിഡ് ഒട്ടും കുറവില്ലാത്ത ആരാധകർ ഉണ്ടെന്ന് മനസ്സിലാക്കാം. ആൻഡ്രോയിഡ് ആരാധകരെ സന്തോഷത്തിലാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ജൂൺ മാസത്തിൽ ആൻഡ്രോയിഡ് 16 പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിലെ പ്രസിദ്ധീകരണത്തിലാണ് കമ്പനി ഉദ്യോഗസ്ഥൻ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് 16 തയ്യാറാണെന്നും അവസാന അപ്‌ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഗൂഗിളിന്റെ റിലീസ് ടൈംലൈനിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഡെവലപ്പർമാർക്കും ബീറ്റ ടെസ്റ്റർമാർക്കും വേണ്ടിയാണ് പ്രധാനമായും ആൻഡ്രോയിഡ് 16 ബീറ്റ പുറത്തിറക്കുന്നത്. ഒക്ടോബറിൽ പിക്‌സൽ ഫോണിൽ പുറത്തിറക്കിയ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിൽനിന്ന് വ്യത്യസ്തമായാണ് ആൻഡ്രോയിഡ് 16 പതിപ്പ് അവതരിപ്പിക്കുന്നത്.

നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ആൻഡ്രോയിഡ് 16 അവതരിപ്പിക്കുന്നു. മുഖ്യമായ ആപ്പ് ലിസ്റ്റ്, നോട്ടിഫിക്കേഷൻ തുടങ്ങിയ ഇടങ്ങളിൽ നിന്ന് സെൻസിറ്റീവ് ആപ്പുകളെ ഒളിപ്പിച്ച് വയ്ക്കും. ഉപയോക്താക്കൾക്ക് കൂടുതൽ പ്രൈവസി സ്‌പെയ്‌സ് നൽകാനുള്ള ഫീച്ചറാണിത്. കുട്ടികൾ കൂടി ഉപയോഗിക്കുന്ന ഫോണുകളിൽ ഇത്തരം ഫീച്ചറുകൾ ഉപയോഗമാകും.

ആൻഡ്രോയിഡ് 16ൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകൾക്കായി ജെമിനി എ.ഐയെ പൂർണ്ണമായ ഒരു ഏജന്റിക് എ.ഐ അസിസ്റ്റന്റാക്കി മാറ്റും. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് 16 അപ്‌ഡേറ്റിൽ ജെമിനി എ.ഐക്കായി പുതിയ 'ആപ്പ് ഫംഗ്ഷനുകൾ' അവതരിപ്പിക്കും. ഇത് ഉപഭോക്താക്കളെ ആപ്പിനുള്ളിലെ പ്രവർത്തനങ്ങളിൽ സഹായിക്കും

ഈ ആപ്പ് ഫംഗ്ഷനുകൾ തേർഡ് പാർട്ടി ആപ്പുകളിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ ജെമിനി എ.ഐയെ അനുവദിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ജെമിനി എ.ഐക്ക് ജെമിനി എക്സ്റ്റൻഷനുകൾ വഴി പരിമിതമായ ഇൻ-ആപ്പ് പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ. ഇത് നേറ്റീവ് ഗൂഗിൾ ആപ്പുകളിലും വാട്സ്ആപ്പ് പോലുള്ള ചില തേർഡ് പാർട്ടി ആപ്പുകളിലും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയും. നിശ്ചിത ആപ്പുകളും വെബ്‌സൈറ്റുകളും തുറക്കാനും ഡിസ്‌പ്ലേ, വോളിയം ലെവലുകൾ ക്രമീകരിക്കാനുമുള്ള കഴിവ് പോലെയുള്ള ചില ഫീച്ചറുകൾ കൂടെ ഇതിന്റെ ഭാഗമായിട്ടുണ്ടാകും.
ഇതിന് പുറമെ ആൻഡ്രോയിഡ് 16 സാറ്റലൈറ്റ് മെസേജിങ് സൗകര്യവും നൽകുന്നുണ്ട്. ക്യാമറയിലും അപ്ഗ്രേഡുകൾ ലഭിക്കുന്നുണ്ട്. പാസ്‌കീ ഉപയോഗിച്ച് സിംഗിൾ ടാപ് ലോഗിനും സാധ്യമാക്കുന്നു. ഫോൾഡ് ഫോണുകൾക്ക് ആൻഡ്രോയിഡ് 16-ൽ പ്രതീക്ഷിക്കാൻ ഏറെയാണ്. ക്വിക്ക് പിന്നിങ്, സ്പ്ലിറ്റ് സ്‌ക്രീൻ, ആപ്പ് പെയറുകളിലെല്ലാം ഫോൾഡ് ഫോണുകളിൽ അപ്ഡേറ്റുണ്ടാകും.


Click it and Unblock the Notifications








