സോണി എക്‌സ്പീരിയ ടി, ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ അപ്‌ഡേറ്റില്‍ അടിമുടി മാറുന്നു

Posted By: Staff

സോണി എക്‌സ്പീരിയ ടി എന്ന മോഡലിലേയ്ക്കും ആന്‍ഡ്രോയ്ഡ് ഭഗവാന്റെ അപ്‌ഡേറ്റ് എത്തിയിരിയ്ക്കുന്നു. 4.1.2 ജെല്ലിബീന്‍ അപ്‌ഡേറ്റ് ആണ് എക്‌സ്പീരിയ ടിയില്‍ ലഭ്യമാകുന്നത്. ബാറ്ററി ശേഷിയിലെ വര്‍ദ്ധനയാണ് ഈ അപ്‌ഡേറ്റിന്റെ പ്രധാന മേന്മകളിലൊന്ന്. മാത്രമല്ല പ്രോജക്ട് ബട്ടറിന്റെ ഗുണങ്ങളൊക്കെ അനുഭവിയ്ക്കുകയും ചെയ്യാം.

പ്രോജക്ട് ബട്ടര്‍ എന്നത്  കേവലം ഒരു ആപ്ലിക്കേഷനല്ല. മറിച്ച് ഗൂഗിളിന് ലഭിച്ച ഉപയോക്താക്കളുടെ പരാതികളനുസരിച്ച് ,പഴയ ഓഎസ്സിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഹരിയ്ക്കാന്‍ നടത്തിയ പരിഷ്‌ക്കാരങ്ങളാണ് അത്. ഈ അപ്‌ഡേറ്റോടെ പഴയ ആന്‍ഡ്രോയ്ഡ് ഓഎസ്സുകള്‍ നേരിട്ടിരുന്ന മെല്ലെപ്പോക്ക് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടും.

സോണി എക്‌സ്പീരിയ ടിയിലെ ജെല്ലി ബീന്‍ അപ്‌ഡേറ്റ് ദൃശ്യങ്ങള്‍ ചുവടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot