ടൈപ്പിംഗില്‍ ഇന്ദ്രജാലം കാട്ടാന്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍

By Super
|
ടൈപ്പിംഗില്‍ ഇന്ദ്രജാലം കാട്ടാന്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓ എസ് ശ്രേണിയിലെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ പുറത്തിറക്കി.നെക്‌സസ് 4 ലും നെക്‌സസ്് 10 ലും ഇനി ഇവന്റെ വിളയാട്ടമായിരിയ്ക്കും.മാത്രമല്ല സമീപകാലത്തിറങ്ങിയ ഉപകരണങ്ങള്‍ക്ക് ഈ പുതിയ പതിപ്പിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യാനും സാധിയ്ക്കും.

4.1 ല്‍ ഇല്ലാത്ത എന്തൊക്കെ സവിശേഷതകള്‍ 4.2 ല്‍ കാണാം ?

ജെസ്ച്ചര്‍ ടൈപ്പിംഗ്

ടൈപ്പിംഗില്‍ ഇന്ദ്രജാലം കാട്ടാന്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍

സൈ്വപ്പ്, സ്വിഫ്്റ്റ് കീ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഈ സംവിധാനത്തെക്കുറിച്ച് അറിവുണ്ടാകും.നെക്‌സസ് 10 പോലെയുള്ള വലിയ ഡിവൈസുകളില്‍ ടൈപ്പിംഗ് എളുപ്പത്തിലാക്കാന്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 4.2ല്‍ ഉള്‍പ്പെടുത്തിയ സൗകര്യമാണ് ജെസ്ച്ചര്‍ ടൈപ്പിംഗ്. വിരല്‍ അക്ഷരങ്ങള്‍ക്കിടയിലൂടെ ഓടിച്ച് വാക്കുകള്‍ സൃ്ഷ്ടിയ്ക്കുന്ന സംവിധാനത്തിലും അല്പം കൂടി മുന്നിലാണ് ഇത് പ്രവര്‍ത്തിയ്ക്കുന്നത്. ടൈപ്പ് ചെയ്യുമ്പോള്‍ വാക്കുകള്‍ പ്രവചിയ്ക്കാന്‍ ഈ ആപ്ലിക്കേഷന് സാധിയ്ക്കും. അത്‌കൊണ്ട് തന്നെ എല്ലാ അക്ഷരങ്ങളിലും തൊടാതെ തന്നെ വേണ്ട വാക്ക് എഴുതാന്‍ ഉപയോക്താവിന് സാധിയ്ക്കും. മാത്രമല്ല ഉപയോക്താവിന്റെ ടൈപ്പിംഗ് ശീലങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് വാക്കുകള്‍ പ്രവചിയ്ക്കാന്‍ ഈ സൗകര്യം പഠിയ്ക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

മിറാകാസ്റ്റ് വയര്‍ലെസ് സ്ട്രീമിംഗ്

ഈ സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്്‌ഫോണിലെയോ, ടാബ്ലെറ്റിലെയോ ഫയലുകള്‍ ഒരു സ്മാര്‍ട്ട് ടിവിയിലേയ്ക്ക് വയര്‍ലെസ്സായി പ്രദര്‍ശിപ്പിയ്ക്കാന്‍ സാധിയ്ക്കും

പിക്ച്ചര്‍ സ്ഫിയേഴ്‌സ്

ടൈപ്പിംഗില്‍ ഇന്ദ്രജാലം കാട്ടാന്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍

360 ഡിഗ്രിയില്‍ ചിത്രങ്ങളെടുക്കാന്‍ സഹായിയ്ക്കുന്ന സംവിധാനമാണിത്. അതായത് നമുക്ക് ചുറ്റും വട്ടത്തില്‍ പനോരമ പകര്‍ത്താന്‍ സാധിയ്ക്കും ഇതില്‍.ഈ ചിത്രങ്ങള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ശരിയ്ക്കും നമ്മള്‍ ചുറ്റും കറങ്ങി കാണുന്ന രീതിയില്‍ കാണാന്‍ സാധിയ്ക്കും എന്നതാണ് ഇതിന്റെ ഏറ്റവും നലിയ പ്രത്യേകത.

മള്‍ട്ടിപ്പിള്‍ യൂസേഴ്‌സ്

ഒരു ടാബ്ലെറ്റ് പലപ്പോഴും വീട്ടില്‍ പൊതുവായി എല്ലാവരും ഉപയോഗിയ്ക്കുമെന്ന അറിവില്‍ നിന്നാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 4.2ല്‍ ഒന്നിലധികം യൂസേഴ്‌സിന് അവരവരുടെ ലോഗ് ഇന്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഉള്ള സംവിധാനം ഗൂഗിള്‍ ഒരുക്കിയിരിയ്ക്കുന്നത്.കമ്പ്യൂട്ടറില്‍ എന്ന പോലെ സെറ്റിംഗ്‌സ്, ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം സൂക്ഷിയ്ക്കാനും സാധിയ്ക്കും.

നവംബര്‍ 13 ന് നെക്‌സസ് 4 ലും നെക്‌സസ് 10ലുമായി ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ പുറത്തിറങ്ങും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X