ആന്‍ഡ്രോയിഡിന്റെ എട്ടാം പതിപ്പായ ആന്‍ഡ്രോയിഡ് 'O' എത്തുന്നു, നിങ്ങളുടെ ഫോണില്‍ ലഭിക്കുമോ?

Written By:

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഓ 8.0 എത്തുന്നു. ഇത്തവണ ഇട്ടിരിക്കുന്നത് ഓറിയോ ബിസ്‌ക്കറ്റിന്റെ പേരാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് ലൈവ് സ്ട്രീം വഴി ഗൂഗിള്‍ പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് അവതരിപ്പിച്ചത്.

ആന്‍ഡ്രോയിഡിന്റെ എട്ടാം പതിപ്പായ ആന്‍ഡ്രോയിഡ് 'O': സവിശേഷതകള്‍!

299 രൂപയ്ക്ക് മറ്റൊരു ഫീച്ചര്‍ ഫോണ്‍, ജിയോ ഞെട്ടുമോ?

അനേകം പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് ഓറിയോയില്‍ ഉളളത്. അതായത് നോട്ടിഫിക്കേഷന്‍, സ്മാര്‍ട്ട് ടെക്‌സ്റ്റ് സെലക്ഷന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിങ്ങനെ പലതും. ഗൂഗിള്‍ പിക്‌സല്‍ നെക്‌സസ് ഫോണുകളില്‍ മാത്രമേ ആദ്യം ഈ പതിപ്പ് ലഭ്യമാകൂ.

മറ്റു ഫോണുകളില്‍ ഈ പുതിയ പതിപ്പ് എത്തണം എങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ജിയോ ഫോണ്‍ എങ്ങനെ എസ്എംഎസ് വഴി ബുക്ക് ചെയ്യാം?

ആന്‍ഡ്രോയിഡ് ഓറിയോയുടെ സവിശേഷതകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ്

ഡ്രോപ്പ്ഡൗണ്‍ മെനു താഴ്താതെ തന്നെ നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. ഇത് ഒരു പുതിയ ഫീച്ചറാണ്. ഐഒഎസ് ഫോണുകളില്‍ ആപ്പുകള്‍ക്കു മുകളില്‍ കാണാറുളള റെഡ് ഡോട്ടിനു സമാനമാണ് ഈ ഫീച്ചര്‍. നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഐക്കണുകള്‍ക്ക് മുകളില്‍ ഒരു ചെറിയ Dot പ്രത്യക്ഷപ്പെടും. അതായത് ഈ ആപ്ലിക്കേഷനുകളില്‍ വായിക്കാതെ കിടക്കുന്ന നോട്ടിഫിക്കേഷനുകള്‍ ഉണ്ടെന്ന അടയാളമാണിത്. കൂടാതെ വായിക്കാതെ കിടക്കുന്ന നോട്ടിഫിക്കേഷനു മുകളില്‍ ലോങ്ങ് പ്രസ് ചെയ്താല്‍ ഒരു പോപ്അപ്പ് വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ കാണാം.

ആപ്പുകള്‍ വേഗത്തില്‍ തുറന്നു വരും

ആന്‍ഡ്രോയിഡ് ഓ പതിപ്പിന്റെ മറ്റൊരു സവിശേഷതയാണ് ഓരോ ആപ്ലിക്കേഷനുകളും തുറന്നു വരാന്‍ അധികം സമയം എടുക്കില്ല എന്നുളളത്. ആന്‍ഡ്രോയിഡിന്റെ ന്യുഗട്ട് പതിപ്പിനേക്കാള്‍ മികച്ച സവിശേഷതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡും നല്ലൊരു സവിശേഷതയാണ്. അതായത് ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിന്നാല്‍ കൂടിയും നിങ്ങള്‍ക്ക് യൂട്യൂബ് വീഡിയോ കാണാന്‍ സാധിക്കും. സ്‌ക്രീനില്‍ കാണുന്ന ആപ്പ് വിന്‍ഡോയ്ക്ക് മുകളിലാകും വീഡിയോ പ്ലേയര്‍ വിന്‍ഡോ കാണാന്‍ സാധിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കുറവാണോ?

 

 

ബാക്ക്ഗ്രൗണ്ട് ലിമിറ്റ്

ബാക്ക്ഗ്രൗണ്ട് ലിമിറ്റ് സവിശേഷത ഉളളതിനാല്‍ ഫോണിന്റെ ബാറ്ററി ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് ഡിവൈസില്‍ ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. അതായത് പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഫോണുകളില്‍ സാധാരണ നിലയിലുളള ബാറ്ററിയേക്കാള്‍ ഇത് വര്‍ദ്ധിപ്പിക്കാം.

ഒരു പൈസ ഇന്റര്‍നെറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google has released the latest version of its Android mobile operating system (OS), which is named after Oreo chocolate biscuits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot