ആന്‍ഡ്രോയിഡ് 8 ഓറിയോ: നിങ്ങളുടെ ഫോണില്‍ ലഭിക്കാത്തതിനുളള കാരണങ്ങള്‍?

Written By:

ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ എട്ടാം പതിപ്പ് പുറത്തു വന്നു, ആന്‍ഡ്രോയിഡ് 8 ഓറിയോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഗൂഗിളിന്റെ പിക്‌സല്‍ നെക്‌സസ് എന്നീ ഫോണുകളുടെ പുതിയ മോഡലുകളിലാണ് ഇത് എത്താന്‍ പോകുന്നത്.

ആന്‍ഡ്രോയിഡ് 8 ഓറിയോ: നിങ്ങളുടെ ഫോണില്‍ ലഭിക്കാത്തതിനുളള കാരണങ്ങള്‍?

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ന് ലോഞ്ച് ചെയ്യും: ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം!

ഓറിയോയ്ക്ക് വളരെ മികച്ച ഗുണങ്ങളാണ് ഉളളത്. മികച്ച ബാറ്ററി സവിശേഷതയായിരിക്കും ഏറ്റവും പ്രധാനം. സാംസങ്ങ്, എച്ച്ടിസി, ബ്ലാക്ക്‌ബെറി, എല്‍ജി, സോണി എന്നീ ഫോണുകളിലായിരിക്കും അപ്‌ഡേറ്റുകള്‍ നടക്കുന്നത്.

എന്തു കൊണ്ടാണ് ചില ഫോണുകളില്‍ ആന്‍ഡ്രോയിഡ് 8 ഓറിയോ അപ്‌ഡേറ്റ് ലഭിക്കാത്തതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണ്‍ ഗൂഗിള്‍ ആകില്ല

ഇത് അധികം പേരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഗൂഗിള്‍ ഫോണുകളായ പിക്‌സല്‍, നെക്‌സസ് എന്നിവയ്ക്കാണ് ആദ്യം ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ലഭിക്കുന്നത്. പിക്‌സലിന് ഇതിനകം തന്നെ ലഭിച്ചു. നെക്‌സസ് ഫോണുകളായ നെക്സ്സ 5X, നെക്‌സസ് 6P എന്നിവയ്ക്ക് വരും ആഴ്ചകളില്‍ ലഭിക്കുന്നു.

നോക്കിയ 6 ആമസോണ്‍ വില്‍പന ഇന്ത്യയില്‍ ഇന്ന്: 3 ഘട്ടങ്ങളിലൂടെ ഫോണ്‍ ബുക്ക് ചെയ്യാം!

നിങ്ങളുടെ ഫോണ്‍ സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ റണ്‍ ചെയ്യുന്നില്ല

സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സാധാരണ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നത്. ഇപ്പോള്‍ ഇറങ്ങിയ എല്ലാ ഫോണുകളും ഓറിയോ സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് ഉപയോഗിച്ച് പുറത്തിറക്കിയതാണ്. അതിനാല്‍ നോക്കിയ 5, നോക്കിയ 6, നോക്കിയ 3 എന്നീ ഫോണുകള്‍ക്ക് വരും ദിവസങ്ങളില്‍ ഓറിയോ അപ്‌ഡേറ്റ് ലഭിക്കും. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ റണ്‍ ചെയ്യുന്നില്ല എങ്കില്‍ ഓറിയോ അപ്‌ഡേറ്റ് ലഭിക്കുന്നതല്ല.

നിങ്ങളുടെ ഫോണ്‍ ഇന്ത്യന്‍ ബ്രാന്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്നതാണോ?

നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ ഇന്ത്യന്‍ ബ്രാന്‍ഡില്‍ നിര്‍മ്മിച്ചതാണോ? ഇന്ത്യന്‍ ബ്രാന്‍ഡില്‍ നിര്‍മ്മിച്ച ഫോണ്‍ ആണെങ്കില്‍ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റിനായി കാത്തിരിക്കേണ്ടതില്ല.

നിങ്ങളുടെ ഫോണ്‍ ചൈനീസ് കമ്പനിയില്‍ നിര്‍മ്മിച്ചതാണോ?

നിങ്ങളുടെ ഫോണ്‍ ചൈനീസ് കമ്പനിയായ ഷവോമി അല്ലെങ്കില്‍ ഹുവായി ആണോ? ചൈനീസ് കമ്പനികള്‍ക്കും ആന്‍ഡ്രോയിഡ് ഓ അപ്‌ഡേറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

ഫോണ്‍ ഒരു വര്‍ഷത്തിലേറെ പഴയതാണോ?

നിങ്ങള്‍ വാങ്ങിയ ഫോണ്‍ ഒരു വര്‍ഷത്തിനു മുകളിലാണോ? പുതിയ ഫോണുകള്‍ക്കു പോലും ആന്‍ഡ്രോയിഡ് പതിപ്പ് അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഓറിയോ അപ്‌ഡേറ്റ് ലഭിക്കണം എങ്കില്‍ ഒരു ഹൈഎന്‍ഡ് മോട്ടോ ഫോണ്‍ അല്ലെങ്കില്‍ ഗൂഗിള്‍ പിക്‌സല്‍/ നെക്‌സസ് ഫോണ്‍ ആയിരിക്കണം.

ജിയോ ഫോണ്‍ എങ്ങനെ എസ്എംഎസ് വഴി ബുക്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google has already started giving the Google Pixel and the Pixel XL users a taste of Android Oreo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot