പുതിയ വിൻഡോസ് 11 ഒഎസിൽ ആൻഡ്രോയിഡ് ആപ്പുകൾ സപ്പോർട്ട് ചെയ്യില്ല

|

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റം ഉപയോഗിക്കുന്ന എല്ലാവർക്കും ഒക്ടോബർ 5 ന് സൗജന്യ അപ്‌ഗ്രേഡായി വിൻഡോസ് 11 ലഭിക്കുന്നതാണ്. ആളുകൾ കുറച്ചുകാലമായി ഉപയോഗിച്ചുവരുന്ന ബീറ്റ എഡിഷനിൽ നിന്ന് വ്യത്യസ്തമായി ബഗുകളും പ്രശ്നങ്ങളും ഉണ്ടാകാനിടയില്ലാത്ത വിൻഡോസിൻറെ 'സ്റ്റേബിൾ ബിൽഡ്' ആയിരിക്കും ഈ അപ്ഡേറ്റ്. എന്നാൽ, സ്റ്റേബിൾ വിൻഡോസ് 11ൽ ഒരു പ്രധാന സവിശേഷതയായി ഉണ്ടായിരിക്കേണ്ട ആൻഡ്രോയ്‌ഡ് അപ്ലിക്കേഷനുകൾക്കുള്ള സപ്പോർട്ട് (Support for Android apps) ഉണ്ടാകില്ല. ഈ സവിശേഷത അടുത്തുള്ള മാസങ്ങളിൽ ലഭിക്കുവാൻ പോകുന്ന വിൻഡോസ് 11ൽ ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഈ പുതിയ അപ്ഡേറ്റ് വരുന്നതുവരെ നിങ്ങൾക്ക് ഏതാനും മാസങ്ങൾ നിങ്ങളുടെ പിസികളിൽ ടിക് ടോക്കോ ഇൻസ്റ്റാഗ്രാമോ പോലെയുള്ള ആൻഡ്രോയ്‌ഡ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല.

 

പുതിയ വിൻഡോസ് 11 ഒഎസിൽ ആൻഡ്രോയിഡ് ആപ്പുകൾ സപ്പോർട്ട് ചെയ്യില്ല

വിൻഡോസ് 11 അവതരിപ്പിച്ചപ്പോൾ പിസികൾക്കായുള്ള അടുത്ത ഒഎസ് വേർഷനിൽ വരുന്ന ഏറ്റവും വലിയ സവിശേഷതകളിലൊന്നായി ആൻഡ്രോയ്‌ഡ് അപ്ലിക്കേഷനുകൾക്കുള്ള നേറ്റീവ് സപ്പോർട്ട് മൈക്രോസോഫ്റ്റ് ചൂണ്ടികാട്ടി. എമുലേറ്ററുകൾ ഉപയോഗിച്ച് പിസികളിൽ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കുന്നുണ്ടെങ്കിലും അവ ഒരിക്കലും തദ്ദേശീയമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ആപ്പ് നേറ്റീവായി പ്രവർത്തിപ്പിക്കുന്നത് ആപ്പ് ഡെവലപ്പറിൽ നിന്നുള്ള മുഴുവൻ ഫീച്ചറുകൾക്കൊപ്പം കൂടുതൽ സ്റ്റെബിലിറ്റിയും നൽകുന്നു. ആമസോൺ ആപ്പ് സ്റ്റോറിൽ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, യൂബർ, ലിഫ്റ്റ് തുടങ്ങിയ ജനപ്രിയ ആപ്പുകൾ എന്നിവയുൾപ്പെടെ 500,000 ആപ്പുകൾ ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

 ഈ ഫീച്ചർ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന് മികച്ച സുരക്ഷ ഉറപ്പാക്കും ഈ ഫീച്ചർ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന് മികച്ച സുരക്ഷ ഉറപ്പാക്കും

പുതിയ വിൻഡോസ് 11 ഒഎസിൽ ആൻഡ്രോയിഡ് ആപ്പുകൾ സപ്പോർട്ട് ചെയ്യില്ല
 

മൈക്രോസോഫ്റ്റിൻറെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ആൻഡ്രോയിഡ് ആപ്പുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, ആളുകൾ അവരുടെ പിസികളുമായി ബന്ധിപ്പിക്കുവാൻ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നു എന്നുള്ളതാണ്. കമ്പ്യൂട്ടർ ഗെയിമിങിൽ പ്രധാനപ്പെട്ട മാറ്റങ്ങളുമായാണ് വിൻഡോസ് 11 വരുന്നത്. ഉയർന്ന ഫ്രെയിം നിരക്കിൽ കൂടുതൽ ഗ്രാഫിക്‌സ് സപ്പോർട്ട് ചെയ്യുന്ന ഡയറക്റ്റ് എക്‌സ് 12 അൾട്ടിമേറ്റ് പുതിയ വിൻഡോസിൽ സപ്പോർട്ട് ചെയ്യും. മികച്ച ദൃശ്യാനുഭവം ഉറപ്പ് നൽകുന്ന കമ്പനി പറയുന്ന വിൻഡോസ് 11ൽ ഓട്ടോ എച്ഡിആർ സപ്പോർട്ടും വരുന്നുണ്ട്. ഗെയിമുകൾ സിപിയു വഴി ലോഡ് ആകുന്നതിനു പകരം നേരിട്ട് ഗ്രാഫിക്‌സ് കാർഡ് വഴി ലോഡ് ചെയ്യുവാൻ ഡയറക്റ്റ്സ്റ്റോറേജും ഇതിലുണ്ട്.

പുതിയ വിൻഡോസ് 11 ഒഎസിൽ ആൻഡ്രോയിഡ് ആപ്പുകൾ സപ്പോർട്ട് ചെയ്യില്ല

മികച്ച മൾട്ടിടാസ്കിങ് ഡെസ്ക്ടോപ്പ് എക്സ്‌പീരിയൻസ് നൽകുന്നതിനായി സ്നാപ്പ് ലേയൗട്ട്സ്, സ്നാപ്പ് ഗ്രൂപ്സ് തുടങ്ങിയ ഫീച്ചറുകളുമായി വിൻഡോസ് 11 വരുന്നു. മാത്രവുമല്ല, നിങ്ങളുടെ ഡെസ്ക്ടോപ്പിന് മുന്നിലേക്ക് വലിക്കാവുന്ന തരത്തിൽ അപ്ഡേറ്റഡ് വിഡ്ജറ്റുകൾ വിൻഡോസ് 11ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഡോസ് 10ൽ ഉണ്ടായിരുന്ന ലൈവ് ടൈലുകൾ പുതിയ സ്റ്റാർട്ട് മെനുവിൽ ഉണ്ടായിരിക്കില്ല എന്നുള്ളത് മറ്റൊരു പ്രത്യകതയാണ്. അതിനു പകരം ചില റെക്കമെൻഡഡ് ആപ്പുകൾ താഴെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഒരു സെർച്ച് ബട്ടണും മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. അതുവഴി ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആപ്പുകളും മറ്റു ഫങ്ക്ഷനുകളും കണ്ടെത്തുവാൻ സാധിക്കും.

ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്

Best Mobiles in India

English summary
That will be the final version of Windows, free of flaws and faults, as opposed to the beta version that some people have been using for a while. Aside from the issues, the release version of Windows 11 may be missing an important feature: Android app support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X