ഇനിമുതല്‍ കാറുകളിലും ആന്‍ഡ്രോയ്ഡ്

Posted By:

സ്മാര്‍ട്‌ഫോണുകളില്‍ മാത്രമല്ല, കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം കാണാം. ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഓഡിയുമായി ഗൂഗിള്‍ ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി അറിയുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ തന്നെ ശ്രദ്ധ തിരിക്കാതെ ഫോണ്‍ വിളിക്കാനും കോള്‍ ചെയ്യാനും ഗൂഗിള്‍ മാപ് ഉപയോഗിക്കാനുമെല്ലാം സാധിക്കുന്ന സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്.

ഇനിമുതല്‍ കാറുകളിലും ആന്‍ഡ്രോയ്ഡ്

ഓഡിയുടെ ഇറങ്ങാനിരിക്കുന്ന കാറുകളില്‍ ഈ സംവിധാനം ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം സമാനമായ സംവിധാനം ആപ്പിളും ആവിഷ്‌കരിച്ചിരുന്നു. ഐസ്ഫ്രീ എന്നാണ് ഐ.ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന് ആപ്പിള്‍ നല്‍കിയ പേര്.

ഡ്രൈവ് ചെയ്യുമ്പോള്‍തന്നെ ഇ-മെയിലും ഫോണിലെ മറ്റു നോട്ടിഫിക്കേഷനകളും പരിശോധിക്കാന്‍ കഴിയുന്നതായിരുന്നു ഈ സംവിധാനം. ഇതിനു പുറമെ തൊട്ടടുത്തുള്ള പെട്രോള്‍ പമ്പ്, പാര്‍ക്കിംഗ് സ്ഥലം, ടോയ്‌ലറ്റ് എന്നിവയും അറിയാന്‍ സാധിക്കും.

ആപ്പിളിന്റെ ഐസ്ഫ്രീക്കു സമാനമാണ് പുതിയ ആന്‍ഡ്രോയ്ഡ് സിസ്റ്റം എന്നാണ് അറിയുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot