വരുന്നു, ആന്‍ഡ്രോയ്ഡ 'L'; മാറ്റങ്ങള്‍ എന്തെല്ലാം..

Posted By:

പ്രതീക്ഷിച്ചപോലെ ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന്‍ ഗൂഗിള്‍ പ്രഖ്യാപിച്ചു. ആന്‍ഡ്രോയ്ഡ് 'L'. ആന്‍ഡ്രോയ്ഡ് 5 ആയിരിക്കും പുതിയ വേര്‍ഷന്‍ എന്ന അഭ്യുഹങ്ങള്‍ അസ്ഥാനത്താക്കിയാണ് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ആന്‍ഡ്രോയ്ഡിന്റെ ചുമതലയുള്ള സുനദര്‍ പിച്ചൈ പുതിയ ഒ.എസ് പ്രധ്യാപിച്ചത്.

ഇതുവരെ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് വേര്‍ഷഷനുകളില്‍ നിന്ന് പ്രകടമായ വ്യത്യാസം ആന്‍ഡ്രോയ്ഡ് 'L' ന് ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ശബദം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവുമായിരിക്കും പുതിയ വേര്‍ഷന്റെ പ്രധാന പരിഷ്‌കാരങ്ങളിലൊന്ന്.

നിലവില്‍ ഡവലപ്പേഴ്‌സിനു നല്‍കുന്ന ആന്‍ഡ്രോയ്ഡ് 'L' എന്നാണ് ഫോണുകളില്‍ ലഭ്യമാവുക എന്നറിവായിട്ടില്ല. എന്തായാലും ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ആന്‍ഡ്രോയ്ഡ് 'L'-ന് ഉണ്ടായിരിക്കുമെന്നു കരുതുന്ന അഞ്ച് പ്രത്യേകതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോട്ടിഫിക്കേഷന്‍ പാനല്‍ ലോക്‌സ്‌ക്രീനില്‍ തന്നെ കാണാമെന്നതാണ് പുതിയ ആന്‍ഡ്രോയ്ഡിന്റെ പ്രധാന മാറ്റങ്ങളിലൊന്ന്. അതായത് ഫോണ്‍ അണ്‍ലോക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷനുകള്‍ കാണാന്‍ സാധിക്കും. കൂടാതെ സ്ഥിരമായി പരിശോധിക്കുന്ന നോട്ടിഫിക്കേഷനുകള്‍ കണ്ടെത്തി മുന്‍ഗണനാ ക്രമത്തില്‍ അവ ലഭ്യമാക്കാനും ആന്‍ഡ്രോയ്ഡ് 'L' ന് സാധിക്കും.

 

ബാറ്ററി ചാര്‍ജ് എങ്ങനെ ലാഭിക്കാമെന്ന് മനസിലാക്കാനും അതിനനുസരിച്ച് ഫോണ്‍ ക്രമീകരിക്കാനുമുള്ള സംവിധാനം പുതിയ ആന്‍ഡ്രോയ്ഡില്‍ ഉണട്. ഗൂഗിളിന്റെ 'പ്രൊജക്റ്റ് വോള്‍ട' യുടെ സഹായത്തോടെയാണ എങ്ങനെയാണ് അനാവശ്യമായി ബാറ്ററി ചാര്‍ജ് പോകുന്നത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുക.

 

ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിന്റെ ആദ്യദിനം തന്നെ പ്രഖ്യാപിച്ചതാണ് ആന്‍ഡ്രോയ്ഡ് ടി.വി. ആന്‍ഡ്രോയ്ഡ് 'L' ആയിരിക്കും ഇതിലും ഉപയോഗിക്കുക. ഗെയിമുകള്‍, സിനിമ, ടി.വി ഷോ എന്നിവ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യാനും കാണാനും സാധിക്കും.

 

പുതിയ ഒ.എസില്‍ ആപ്ലിക്കേഷനുകള്‍ പരസ്പരം ഇന്റര്‍ലിങ്ക് ചെയ്യാന്‍ സാധിക്കും എന്നാണ് അറിയുന്നത്. എന്നാല്‍ ഇത് ഡവലപ്പര്‍മാരെ ആശ്രയിച്ചിരിക്കും.

 

നിലവില്‍ ഡവലപ്പര്‍മാര്‍ക്ക് പുതിയ ഒ.എസ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് എന്നുമുതലാണ് ആന്‍ഡ്രോയ്ഡ് 'L' അനുഭവിച്ചറിയാന്‍ കഴിയുക എന്ന് വ്യക്തമല്ല. സെപ്റ്റംബറോഡ് ലഭ്യമായേക്കുമെന്ന് സൂചനയുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot