ഓപ്പറ്റേറിംഗ് സിസ്റ്റത്തില്‍ ആന്‍ഡ്രോയ്ഡ് തന്നെ മുമ്പില്‍
ലോകത്ത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റുകളില്‍ വന്‍ വര്‍ദ്ധന. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ കണക്കനുസരിച്ച് 2013 മൂന്നാം പാദത്തില്‍ ഇറങ്ങിയ 211.6 മില്ല്യന്‍ യൂണിറ്റ് ഹാന്‍ഡ്‌സെറ്റുകളാണ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ളത്. അതായത് ആന്‍േഡ്രായ്ഡ് മാര്‍ക്കറ്റ് ഷെയര്‍ 81 ശതമാനമായി. ഒരു വര്‍ഷം മുമ്പ് 74.9 ശതമാനമായിരുന്നു ഇത്.

മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പരിശോധിച്ചാല്‍ ഐ ഫോണുകള്‍ വില്‍പനയില്‍ 25 ശതമാനം വര്‍ദ്ധന നേടിയെങ്കിലും ആകെ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുവന്നു. മാര്‍ക്കറ്റ് ഷെയര്‍ 14.4-ല്‍ നിന്ന് 12.9 ശതമാനമായാണ് കുറഞ്ഞത്. വിന്‍ഡോസ് ഫോണാണ് മൂന്നാം സ്ഥാനത്തുള്ളത്. 3.6 ശതമാനമാണ് മാര്‍ക്കറ്റ് ഷെയര്‍.
വിന്‍ഡോസ് ഫോണിന്റെ വില്‍പനയിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 156 ശതമാനമാണ് വര്‍ദ്ധിച്ചത്. വിന്‍ഡോസ് ഫോണില്‍ 90 ശതമാനവും നോകിയയാണ് നിര്‍മിക്കുന്നത്. അതേസമയം ബ്ലാക്‌ബെറിക്ക് വന്‍ തിരിച്ചടി നേരിട്ടു. 4.1 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി കുറഞ്ഞു.


Click it and Unblock the Notifications








