ആൻഡ്രോയിഡ് ഉപയോഗിക്കുന്നതിന് ഇനി പണം നൽകേണ്ടിവന്നേക്കും!

By GizBot Bureau
|

ഇന്ന് ലോകത്ത് ഏറ്റവുമധികം ഫോണുകളിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഒഎസ് തന്നെയാണ് ഏറ്റവും മികച്ച മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഉപഭോക്താക്കൾക്കും നിർമ്മാതാക്കൾക്കും ഡവലപ്പേഴ്സിനും എല്ലാം തന്നെ ഏറെ ഗുണം ചെയ്യുന്ന പ്രത്യേകതകളും സൗകര്യങ്ങളുമാണ് ആൻഡ്രോയ്ഡ് ഒഎസിനെ ഇത്രയും പ്രശസ്തമാക്കിയത്.

പെട്ടെന്നൊരു ദിവസം ആൻഡ്രോയിഡ് ഉപയോഗിക്കുന്നതിന് പണമീടാക്കിയാൽ?

പെട്ടെന്നൊരു ദിവസം ആൻഡ്രോയിഡ് ഉപയോഗിക്കുന്നതിന് പണമീടാക്കിയാൽ?

എന്നാൽ ഇത്രയും പ്രശസ്തമായ ഏറെ ഉപയോഗിക്കപ്പെടുന്ന ആൻഡ്രോയ്ഡ് ഒഎസ് സൗജന്യമാണ് എന്നത് ഇതിന്റെ വളർച്ചയിൽ നല്ലൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങേണ്ടിയിരിക്കെ പെട്ടെന്നൊരു ദിവസം ആൻഡ്രോയിഡ് ഉപയോഗിക്കുന്നതിന് പണമീടാക്കിയാൽ എന്താവും സ്ഥിതി? ആ സംശയം തള്ളിക്കളയാൻ പറ്റില്ല. അതിന് കാരണമായേക്കാവുന്ന ചില സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ടെക്ക് ലോകത്ത് നടക്കുകയുണ്ടായി.

സംഭവത്തിന് പിന്നിൽ

സംഭവത്തിന് പിന്നിൽ

യൂറോപ്യൻ യൂണിയൻ ഗൂഗിളിന് 5 ബില്യൺ ഡോളർ (ഏകദേശം 34300 കോടി രൂപ പിഴ ചുമത്തിയ വിവരം കഴിഞ്ഞ ദിവസങ്ങളിലായി നമ്മൾ അറിഞ്ഞതാണ്. കമ്പനിയുടെ മാത്രമല്ല, ത്ക ചരിത്രത്തിൽ തന്നെ ഇത്രയും വലിയ തുക പിഴയായി ചുമത്തപ്പെടുന്നത് ഇതുപോലെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

 യൂറോപ്യൻ യുണിയനെതിരെ പ്രതികരിച്ച് ട്രംപ്

യൂറോപ്യൻ യുണിയനെതിരെ പ്രതികരിച്ച് ട്രംപ്

ഈയൊരു പിഴയുടെ പശ്ചാത്തലത്തിൽ കമ്പനിയെ പിന്തുണച്ചുകൊണ്ട് ഒപ്പം യൂറോപ്യൻ യൂണിയനെ ശക്തമായി വിമർശിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് അടക്കം പലരും രംഗത്തെത്തിയിരുന്നു. അമേരിക്കയെ കൊണ്ട് പരമാവധി കാര്യങ്ങൾ നേടിയെടുത്ത് അമേരിക്കൻ കമ്പനികളെ പരമാവധി ഉപയോഗപ്പെടുത്തി അതിന് ശേഷം ഇങ്ങനെ ഒരു പിഴ ഏർപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ എന്ന രീതിയിലാണ് സംഭവത്തെ കുറിച്ച് ട്രംപ് പറഞ്ഞത്.

 ഗൂഗിൾ തലവന് പറയാനുള്ളത്

ഗൂഗിൾ തലവന് പറയാനുള്ളത്

എന്തായാലും വിഷയത്തിൽ പ്രതികരണവുമായി ഗൂഗിൾ തലവൻ സുന്ദർ പിച്ചെയും രംഗത്തെത്തിയിട്ടുണ്ട്. ഫോൺ നിർമ്മാതാക്കളും നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമെല്ലാം തന്നെ അവരുടെ ആപ്പുകളും സേവനങ്ങളും അവരുടെ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അത് ആ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്നതാകും എന്നാണ് പിച്ചേ പറഞ്ഞത്.

സാധ്യത തള്ളിക്കളയാൻ പറ്റില്ല

സാധ്യത തള്ളിക്കളയാൻ പറ്റില്ല

പ്രത്യക്ഷമായും പരോക്ഷമായുമൊന്നും തന്നെ ആൻഡ്രോയിഡ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടിവരും എന്ന് കമ്പനി സൂചിപ്പിച്ചില്ലെങ്കിലും ഈ രീതിയിലുള്ള കാർക്കശ്യം നിയമപരമായി നേരിടുന്ന അവസ്ഥകൾ ഇനിയും സംജാതമാകുകയാണെങ്കിൽ തീർച്ചയായും കമ്പനിക്ക് കാര്യങ്ങൾ ഒന്ന് മാറിച്ചിന്തിക്കേണ്ടി വരും.

എങ്ങനെ PUBGയിൽ ഗ്രാഫിക്സ് സെറ്റിംഗ്സ് സ്വയം നിയന്ത്രിക്കാം?എങ്ങനെ PUBGയിൽ ഗ്രാഫിക്സ് സെറ്റിംഗ്സ് സ്വയം നിയന്ത്രിക്കാം?

Best Mobiles in India

Read more about:
English summary
Android might no longer be free, warns Google

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X