TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ആൻഡ്രോയിഡ് പി എത്തി. കഴിഞ്ഞ കുറച്ചുമാസമായി ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഗൂഗിൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷന് ആൻഡ്രോയിഡ് പൈ (Android Pie) എന്നാണ് പേരിട്ടിരിക്കുന്നത്. മധുരപലഹാരങ്ങളുടെ പേരിൽ ഓരോ വേർഷനുകൾക്ക് നാമകരണം ചെയ്യുന്ന പതിവ് ഗൂഗിൾ ഇവിടെയും തെറ്റിക്കുന്നില്ല.
ആൻഡ്രോയിഡ് പൈ
ആൻഡ്രോയിഡ് പൈ എന്ന ആൻഡ്രോയ്ഡ് 9.0 വേർഷനെ ചുരുക്കി ആൻഡ്രോയിഡ് പി എന്ന് നമുക്ക് വിളിക്കാം. കഴിഞ്ഞ മെയ് മാസം ആയിരുന്നു ആൻഡ്രോയിഡ് പി ബീറ്റാ വേർഷൻ ഗൂഗിൾ അവതരിപ്പിച്ചിരുന്നത്. അന്ന് ഒരുപിടി മോഡലുകൾക്ക് ബീറ്റാ അപ്‌ഡേറ്റ് ലഭ്യമാകുകയും ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോൾ ഗൂഗിൾ പിക്സൽ ഫോണുകളിലേക്ക് സ്റ്റേബിൾ ആയ ആൻഡ്രോയ്ഡ് പി വേർഷൻ എത്തിയിരിക്കുകയാണ്.
അപ്‌ഡേറ്റ് ഉടൻ ലഭ്യമാകുന്ന മോഡലുകൾ
വരും ദിവസങ്ങളിൽ തന്നെ ഗൂഗിൾ പിക്സൽ തലമുറയിൽ പെട്ട എല്ലാ ഫോണുകൾക്കും ആൻഡ്രോയ്ഡ് പി അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങും. ശേഷം അധികം വൈകാതെ തന്നെ ബീറ്റാ പ്രോഗ്രാമിൽ അംഗങ്ങളായ മറ്റു ഫോണുകളിലേക്കും അപ്‌ഡേറ്റ് എത്തും. എസ്സെൻഷ്യൽ ഫോൺ, വൺപ്ലസ് 6, നോകിയ 7 പ്ലസ്, നോക്കിയ 6.1, നോക്കിയ 8 സിറോക്കൊ, സാംസങിന്റെ പ്രീമിയം നിരയിലുള്ള ഫോണുകൾ, ആൻഡ്രോയിഡ് വൺ ഫോൺ മോഡലുകൾ, വൺപ്ലസ് 5ടി, വൺപ്ലസ് 5 മോഡലുകൾ എന്നിവയ്‌ക്കെല്ലാം അപ്‌ഡേറ്റ് ആദ്യമാദ്യം ലഭ്യമാകും.
60 കോടിയിലധികം ആളുകൾക്ക് ഉപകാരപെടുന്ന സൗകര്യങ്ങളുമായി ജിയോ, എസ്ബിഐ എന്നിവർ ഒന്നിക്കുന്നു!
സവിശേഷതകൾ- ഡാഷ്ബോർഡ്
ഫോൺ ഉപയോഗം കുറയ്ക്കാൻ പുതിയ ഡാഷ്‌ബോർഡ് ആൻഡ്രോയിഡ് പിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു ഒരുപക്ഷെ ആൻഡ്രോയിഡ് പി യിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഫീച്ചർ ഇതായിരിക്കും. ഫോൺ ഉപയോഗം, ആപ്പ് ഉപയോഗം എന്നിവ കൂട്ടി അതുവഴി ലഭിക്കുന്ന പരസ്യങ്ങളിലൂടെയും മറ്റും വരുമാനമുണ്ടാക്കാൻ കമ്പനികൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതിൽ നിന്നെല്ലാം ഏറെ വിഭിന്നമായി ഒരു ഡാഷ്ബോർഡ് സൗകര്യമാണ് ഗൂഗിൾ തങ്ങളുടെ പ്രിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇതുപയോഗിച്ച് ഒരു ദിവസം നിങ്ങൾ ഏതൊക്കെ ആപ്പുകൾ എത്ര സമയം ഉപയോഗിച്ചു, ഫോൺ എത്ര നേരം ഉപയോഗിച്ചു തുടങ്ങി ഫോണിൽ നിങ്ങൾ ചിലവഴിച്ച ഓരോന്നും വ്യക്തമായി അറിയാൻ സാധിക്കും. ഇത് നിങ്ങളുടെ ഉപയോഗത്തിനും കുട്ടികളുടെ മേൽ നിയന്ത്രണം ഏർപ്പെടുന്നതിനും തുടങ്ങി വശാലമായ ഒരു ആശയത്തലേക്കുള്ള വാതിലാണ് തുറക്കുന്നത്.
നാവിഗേഷൻ പുതിയ രൂപത്തിൽ
ആൻഡ്രോയ്ഡിന്റെ മൂന്ന് ബട്ടൺ നാവിഗേഷന് ഇനി വിടപറയാം. അപ്ലിക്കേഷനുകൾ മാറ്റുന്നത് പോലുള്ള പ്രധാന കാര്യങ്ങളെല്ലാം ഇപ്പോൾ ഐഫോൺ എക്സിലെ പോലുള്ള ആംഗ്യങ്ങളിലൂടെ പൂർത്തിയാക്കാം. ഗസ്റ്ററുകൾ ആയിരിക്കും ഇനിമുതൽ നാവിഗേഷൻ ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗം. ഇവകൂടാതെ ഒട്ടനവധി മറ്റു സവിശേഷതകളോടും കൂടിയാണ് ആൻഡ്രോയിഡ് പി എത്തുന്നത്. ആൻഡ്രോയ്ഡ് പി എത്താൻ അല്പം വൈകുമെങ്കിലും ഗൂഗിൾ, എസൻഷ്യൽ, സോണി, നോക്കിയ, ഷവോമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കായി ഒരു പൊതു ബീറ്റ ഇന്നലെ മുതൽ ലഭ്യമാണ്.
60 കോടിയിലധികം ആളുകൾക്ക് ഉപകാരപെടുന്ന സൗകര്യങ്ങളുമായി ജിയോ, എസ്ബിഐ എന്നിവർ ഒന്നിക്കുന്നു!