ആൻഡ്രോയിഡ് P എത്തി..!! ഈയടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ആൻഡ്രോയിഡ് വേർഷൻ

By Shafik
|

അങ്ങനെ ആൻഡ്രോയിഡ് പി എത്തിയിരിക്കുകയാണ്. കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെ നടന്ന ഗൂഗിൾ I/O മീറ്റ് 2018ലാണ് ആൻഡ്രോയിഡ് പി അവതരിപ്പിച്ചിരിക്കുന്നത്. ഈയടുത്ത വർഷങ്ങളിലായി ഇറങ്ങിയ ആൻഡ്രോയ്ഡ് വേർഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വ്യത്യസ്തമായി നിരവധി സൗകര്യങ്ങളോടും കൂടിയാണ് ഈ വേർഷൻ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് പി ബീറ്റാ വേർഷൻ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഒറിജിനൽ വേർഷൻ മാസങ്ങൾക്കുളിൽ തന്നെ ലഭ്യമായിത്തുടങ്ങും. എന്തൊക്കെയാണ് ആൻഡ്രോയിഡ് പി പ്രത്യേകതകൾ എന്ന് നമുക്ക് നോക്കാം.

 
ആൻഡ്രോയിഡ് P എത്തി..!!  ഈയടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ആൻഡ്രോയിഡ് വേ

ഫോൺ ഉപയോഗം കുറയ്ക്കാൻ പുതിയ ഡാഷ്‌ബോർഡ് ആൻഡ്രോയിഡ് പിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു ഒരുപക്ഷെ ആൻഡ്രോയിഡ് പി യിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഫീച്ചർ ഇതായിരിക്കും. ഫോൺ ഉപയോഗം, ആപ്പ് ഉപയോഗം എന്നിവ കൂട്ടി അതുവഴി ലഭിക്കുന്ന പരസ്യങ്ങളിലൂടെയും മറ്റും വരുമാനമുണ്ടാക്കാൻ കമ്പനികൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതിൽ നിന്നെല്ലാം ഏറെ വിഭിന്നമായി ഒരു ഡാഷ്ബോർഡ് സൗകര്യമാണ് ഗൂഗിൾ തങ്ങളുടെ പ്രിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

ഇതുപയോഗിച്ച് ഒരു ദിവസം നിങ്ങൾ ഏതൊക്കെ ആപ്പുകൾ എത്ര സമയം ഉപയോഗിച്ചു, ഫോൺ എത്ര നേരം ഉപയോഗിച്ചു തുടങ്ങി ഫോണിൽ നിങ്ങൾ ചിലവഴിച്ച ഓരോന്നും വ്യക്തമായി അറിയാൻ സാധിക്കും. ഇത് നിങ്ങളുടെ ഉപയോഗത്തിനും കുട്ടികളുടെ മേൽ നിയന്ത്രണം ഏർപ്പെടുന്നതിനും തുടങ്ങി വശാലമായ ഒരു ആശയത്തലേക്കുള്ള വാതിലാണ് തുറക്കുന്നത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദുരിഷെട്ടിയുടെ അധ്യാപകന്‍ ആരാണെന്നറിയാമോ?സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദുരിഷെട്ടിയുടെ അധ്യാപകന്‍ ആരാണെന്നറിയാമോ?

ആൻഡ്രോയ്ഡിന്റെ മൂന്ന് ബട്ടൺ നാവിഗേഷന് ഇനി വിടപറയാം. അപ്ലിക്കേഷനുകൾ മാറ്റുന്നത് പോലുള്ള പ്രധാന കാര്യങ്ങളെല്ലാം ഇപ്പോൾ ഐഫോൺ എക്സിലെ പോലുള്ള ആംഗ്യങ്ങളിലൂടെ പൂർത്തിയാക്കാം. ഗസ്റ്ററുകൾ ആയിരിക്കും ഇനിമുതൽ നാവിഗേഷൻ ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗം. ഇവകൂടാതെ ഒട്ടനവധി മറ്റു സവിശേഷതകളോടും കൂടിയാണ് ആൻഡ്രോയിഡ് പി എത്തുന്നത്. ആൻഡ്രോയ്ഡ് പി എത്താൻ അല്പം വൈകുമെങ്കിലും ഗൂഗിൾ, എസൻഷ്യൽ, സോണി, നോക്കിയ, ഷവോമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കായി ഒരു പൊതു ബീറ്റ ഇന്നലെ മുതൽ ലഭ്യമാണ്.

Best Mobiles in India

Read more about:
English summary
Android P is here. Here these are the top features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X