ഉപയോക്താക്കൾക്ക് തലവേദനയായി ആൻഡ്രോയിഡിന്റെ നിയന്ത്രണാധികാരം

|

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് ക്യുവിലാണ് ഉപയോക്താക്കൾക്ക് തലവവേദനയായി പുതിയ നിയന്ത്രണാധികാരം നിലവിൽ വരുന്നത്. പുതിയ വ്യവസ്ഥ വരുന്നതോടുകൂടി ആൻഡ്രോയിഡ് ഉപയോക്താക്കൾ കെണിയിൽ അകപ്പെട്ട അവസ്ഥയായിരിക്കുമെന്ന് സാരം.

 
ഉപയോക്താക്കൾക്ക് തലവേദനയായി ആൻഡ്രോയിഡിന്റെ നിയന്ത്രണാധികാരം

ഗൂഗിളിന്റെ പുതിയ ഓപ്പറെറ്റിംഗ് സിസ്റ്റമായ 'ആൻഡ്രോയിഡ് ക്യു' വാണ് ഉപയോക്താക്കൾക്ക് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ക്യൂവില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം കൈയിൽ വരും.

പബ്ജി vs ഫോര്‍ട്ട്‌നൈറ്റ്; തട്ടിപ്പു സംഘം ഗെയിമിന്റെ വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുപബ്ജി vs ഫോര്‍ട്ട്‌നൈറ്റ്; തട്ടിപ്പു സംഘം ഗെയിമിന്റെ വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു

ആന്‍ഡ്രോയിഡ്

ആന്‍ഡ്രോയിഡ്

വ്യക്തമായി പറഞ്ഞാൽ, ഒരാളുടെ ഫോണിലെ സിംകാര്‍ഡ് സ്ലോട്ട് ഒരു നെറ്റ്‌വര്‍ക്കിന്റെ സേവനത്തിന് വേണ്ടി മാത്രമായി ലോക്ക് ചെയ്തുവെക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കള്‍ക്ക് സാധിക്കും. ഈ പുതിയ നിയന്ത്രണവിധി ശരിക്കും ഉപയോക്താക്കളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

ഡ്യൂവൽ സിം

ഡ്യൂവൽ സിം

ആന്‍ഡ്രോയിഡിന്റെ പേജായ ഗെറിറ്റ് സോഴ്‌സ് മാനേജ്‌മെന്റിൽ ഇതേകുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതായി 9to5google റിപ്പോർട്ട് ചെയ്‌തു. സിംഗിള്‍ സിം, ഡ്യുവല്‍ സിം ഫോണുകളിലെ നെറ്റ്‌വര്‍ക്കില്‍ സേവനദാതാക്കള്‍ക്ക് നിയന്ത്രണാധികാരം ഉണ്ടായിരിക്കും.

സിംഗിള്‍ സിം
 

സിംഗിള്‍ സിം

ഫോണുകളില്‍ ഒരു തവണ സിംകാർഡ് ഇൻസർട്ട് ചെയ്താൽ ആ സ്ലോട്ട് ലോക്ക് ചെയ്യപ്പെടും തുടർന്ന് ആ നെറ്റ് വര്‍ക്ക് മാത്രമായിരിയ്ക്കും നിങ്ങൾക്ക് ഇൻസർട്ട് ചെയ്‌ത സ്ലോട്ടില്‍ നിന്നും ലഭിക്കുകയുള്ളൂ. ഫോണ്‍ ഫാക്ടറി റിസെറ്റ് ചെയ്താലും റീസ്റ്റാര്‍ട്ട് ചെയ്താലും ഈ സംവിധാനത്തിൽ വൃതിയാനം സംഭവിക്കില്ല എന്ന സാരം.

9to5google

9to5google

ഇതല്ലെങ്കില്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സിംകാര്‍ഡുകള്‍ ഏതെല്ലാം നെറ്റ് വര്‍ക്കുകളുടേതാണെന്ന് നേരത്തെ തന്നെ തീരുമാനമെടുത്ത് വാങ്ങണം. അങ്ങനെ വരുമ്പോള്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നതിന് മുമ്പ് അതില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സിംകാര്‍ഡുകള്‍ ഏതെല്ലാം എന്ന് മുന്‍കൂട്ടി വാങ്ങേണ്ടതായി വരുമെന്നർത്ഥം. പക്ഷെ, എമർജൻസി നമ്പറുകളിൽ വിളിക്കാൻ സാധിക്കുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Android Q to include enhanced controls for network carriers. Android Q will reportedly let in network carriers to lock SIM card slot of one's phone to a specific network or even specify the networks that will work on particular smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X