ഫോണ്‍ കൈയിലെടുത്താല്‍ ഉടന്‍ അണ്‍ലോക്ക് ആകുന്ന സവിശേഷത ലോലിപോപ്പില്‍...!

Written By:

ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ക്ക് പുതിയ ലോക്ക് സംവിധാനം എത്തി. സെക്യുരിറ്റി സെറ്റിങ്‌സിലെ സ്മാര്‍ട്ട് ലോക്ക് വിഭാഗത്തിലെ ഓണ്‍ ബോഡി ഡിറ്റക്ഷന്‍ എന്ന സവിശേഷതയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ സവിശേഷത പ്രാപ്തമാക്കിയാല്‍ ഫോണ്‍ കൈയിലെടുക്കുമ്പോള്‍ ഫോണ്‍ അണ്‍ലോക്കാകുകയും പോക്കറ്റില്‍ ഇടുമ്പോള്‍ ലോക്കാകുകയും ചെയ്യുന്നു.

ലോലിപോപ്പില്‍ ഇനി ഫോണ്‍ കൈയിലെടുത്താലുടന്‍ അണ്‍ലോക്ക് ആകും...!

ആക്‌സലറോമീറ്റര്‍ സെന്‍സറാണ് ഓണ്‍ബോഡി ഡിറ്റക്ഷന്‍ വഴി ഫോണ്‍ ലോക്കും അണ്‍ലോക്കും ആക്കാന്‍ സഹായിക്കുന്നത്. ഈ സംവിധാനം ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താവ് ഒരു പാസ്‌കോഡ് നല്‍കുകയാണ് വേണ്ടത്.

ലോലിപോപ്പില്‍ ഇനി ഫോണ്‍ കൈയിലെടുത്താലുടന്‍ അണ്‍ലോക്ക് ആകും...!

മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ നേരത്തെ തന്നെ ഉണ്ട്. ഇതിന് പുറകെയാണ് കുറച്ചു കൂടി എളുപ്പമുള്ള ഓണ്‍ബോഡി ഡിറ്റക്ഷന്‍ അവതരിപ്പിച്ചിട്ടുള്ളത്.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ആലോചിക്കേണ്ട കാര്യങ്ങള്‍...!

ലോലിപോപ്പില്‍ ഇനി ഫോണ്‍ കൈയിലെടുത്താലുടന്‍ അണ്‍ലോക്ക് ആകും...!

പുതിയ ലോക്ക് സംവിധാനം ഗൂഗിള്‍ ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഈ സംവിധാനം നെക്‌സസ് ഉള്‍പ്പടെയുള്ള ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. താമസിയാതെ എല്ലാ ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും പുതിയ ലോക്ക് സംവിധാനം ലഭ്യമാകും.

Read more about:
English summary
Android's smart lock now detects when you carry your phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot