ആന്‍ഡ്രോയ്ഡിന്റെ നേട്ടം, ആപ്പിളിന്റെ നഷ്ടം

Posted By:

ലോകത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 85 ശതമാനവും കൈയടക്കി ആന്‍ഡ്രോയ്ഡ് മുന്നേറ്റം തുടരുന്നു. അതേസമയം പ്രധാന എതിരാളികളായ ആപ്പിളിന് തിരിച്ചടിയും. സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍.

ആന്‍ഡ്രോയ്ഡിന്റെ നേട്ടം, ആപ്പിളിന്റെ നഷ്ടം

ലോകത്തെ ആകെ സ്മാര്‍ട്‌ഫോ വിപണിയുടെ 85 ശതമാനവും ആന്‍ഡ്രോയ്ഡാണ് കൈയടക്കിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആപ്പിളിന്റെ വിപണിയിലെ ഓഹരി 13.4 ശതമാനത്തില്‍ നിന്ന് 11.9 ശതമാനമായി കുറയുകയും ചെയ്തു. ആഗോള തലത്തില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ 27 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു പ്രധാന പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണിനും വിപണിയില്‍ നേരിയ തോതില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് 89 ലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 80 ലക്ഷം യൂണിറ്റാണ് വില്‍പന. വിപണിയിലെ ഓഹരി 3.8 ശതമാനത്തില്‍ നിന്ന് 2.7 ശതമാനമായി കുറയുകയും ചെയ്തു. ബ്ലാക്‌ബെറിക്കും 0.6 ശതമാനം ഇടിവു സംഭവിച്ചു.

ആപ്പിള്‍ വലിയ സ്‌ക്രീനുള്ള ഐ ഫോണ്‍ 6 ലോഞ്ച് ചെയ്താല്‍ ഒരുപക്ഷേ കൂടുതല്‍ വളര്‍ച്ച കൈവരിച്ചേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എങ്കിലും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ കഴിയുന്നു എന്നതും കൂടുതല്‍ സൗകര്യപ്രദമായ ഫീച്ചറുകളും ആന്‍ഡ്രോയ്ഡിനെ ജനപ്രിയമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ച മന്ദഗതിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ വളര്‍ച്ചാനിരക്ക്. എങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും വില്‍പന വര്‍ദ്ധിച്ചിട്ടുമുണ്ട്. നോര്‍ത് അമേരിക്കയിലും യൂറോപ്പിലും വളര്‍ച്ച കുറവാണ്.

English summary
Android smartphone market share touches 85%: Strategy Analytics, Android Smartphone share increased, Android smartphone market share touches 85%, Apple's Market share decreased, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot