സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ് പിടിച്ചുനിര്‍ത്താന്‍ ഗൂഗിളിന്റെ ഉപദേശം
ഡാര്‍ക്ക് തീം പ്രയോജനപ്പെടുന്ന ആപ്പുകള്‍ താരതമ്യേന കുറഞ്ഞ അളവിലേ ബാറ്ററി ഉപയോഗിക്കുകയള്ളൂവെന്ന് ഗൂഗിളിന്റെ സ്ഥിരീകരണം. ആന്‍ഡ്രോയ്ഡ്, iOS ഫോണുകള്‍ക്ക് ഇത് ബാധകമാണ്. ഡാര്‍ക് തീമുകളില്‍ വളരെ കുറച്ച് പിക്‌സെലുകള്‍ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ ബാറ്ററി ചാര്‍ജ് കൂടുതല്‍ നേരം നിലനില്‍ക്കും. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ആന്‍ഡ്രോയ്ഡ് ഡെവ് ഉച്ചകോടിയിലാണ് ഗൂഗിള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഗൂഗിള്‍ നടത്തി.
ഇതുമായി ബന്ധപ്പെട്ട വസ്തുതകളുടെ പ്രദര്‍ശനവും ഉച്ചകോടിയില്‍ ഗൂഗിള്‍ നടത്തി. ഗൂഗിളിന്റെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇതിനായി ഉപയോഗിച്ചത്. ഓരോ നിറവും ഉപയോഗിക്കുന്ന ചാര്‍ജിന്റെ അളവ് അടിസ്ഥാനമാക്കിയുള്ള താരതമ്യവും നടന്നു.

ഏറ്റവും കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നത്
വെളുത്തനിറമാണ് ഏറ്റവും കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നത്. നീല, പച്ച, ചുവപ്പ്, കറുപ്പ് എന്നിവ യഥാക്രമം തൊട്ടുപിന്നിലുണ്ട്. പരമാവധി ബ്രൈറ്റ്‌നസ്സില്‍ വെളുപ്പ് നിറം ചാര്‍ജ് വന്‍തോതില്‍ തിന്നുതീര്‍ക്കും.

ആപ്പുകള്‍ക്ക് ഡാര്‍ക്ക് മോഡ്
ഡാര്‍ക്ക് മോഡിന്റെ ഗുണം വ്യക്തമായിട്ടും ഗൂഗിള്‍ എന്തുകൊണ്ട് മിക്ക ആപ്പുകളിലും ഡാര്‍ക്ക് മോഡ് ഉള്‍പ്പെടുത്തുന്നില്ല? യൂട്യൂബ്, ആന്‍ഡ്രോയ്ഡ് മെസ്സേജ് എന്നിവയ്ക്ക് പിന്നാലെ മറ്റ് ആപ്പുകളിലും ഡാര്‍ക്ക് മോഡ് ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഗൂഗിള്‍ ഫീഡില്‍ ഇതിന്റെ പരീക്ഷണം നടക്കുകയാണ്.

ഡുവോ
ഗൂഗിളിന്റെ വീഡിയോ കോളിംഗ് ആപ്പ് ആയ ഡുവോ ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ക്ക് സമ്മാനത്തുക നല്‍കുമെന്ന് ഗൂഗിളിന്റെ പ്രഖ്യാപനം. ഗൂഗിള്‍ പേ ഓഫറിന്റെ ഭാഗമായി ഒരു സാമ്പത്തിക വര്‍ഷം 9000 രൂപ വരെ നേടാനാകും.

സമ്മാനത്തുക ലഭിക്കും.
ഇതിന് ഇന്ത്യന്‍ ഫോണ്‍ നമ്പരും ബാങ്ക് അക്കൗണ്ടും മാത്രം മതി. ആദ്യ കോളിന് ശേഷം ഗൂഗിള്‍ പേയില്‍ സമ്മാനത്തുക ലഭിക്കും.

പദ്ധതിയില്‍ പങ്കെടുക്കാനാകില്ല.
എന്നാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സമ്മാനപദ്ധതിയുടെ ഭാഗമാകാന്‍ കഴിയുകയില്ല. തമിഴ്‌നാട്ടിലുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ട്. ഗൂഗിള്‍, ബിസിനസ്സ് പങ്കാളികള്‍ എന്നിവയിലെ ജീവനക്കാര്‍, ഇന്റേണുകള്‍, കരാറുകാര്‍, വിവിധ പദവികള്‍ വഹിക്കുന്നവര്‍, അവരുടെ അടുത്ത ബന്ധുക്കള്‍ മുതലായവര്‍ക്കും പദ്ധതിയില്‍ പങ്കെടുക്കാനാകില്ല.


Click it and Unblock the Notifications








