സാംസങ് ഗാലക്‌സി നോട്ടിനായി, നിരവധി പ്രത്യേകതകളോടെ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ അപ്‌ഡേറ്റ് എത്തി

Posted By: Super

സാംസങ് ഗാലക്‌സി നോട്ടിനായി, നിരവധി പ്രത്യേകതകളോടെ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ അപ്‌ഡേറ്റ് എത്തി

സാസംങ് ഗാലക്‌സി നോട്ട് ഉടമകളുടെ കാത്തിരിപ്പ് അവസാനിച്ചു.ഒടുവില്‍ സാംസങ്ങില്‍ നിന്നും ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ അപ്‌ഡേറ്റിന്റെ വാര്‍ത്ത എത്തിയിരിയ്ക്കുന്നു. കേവലം ഓഎസ് അപ്‌ഡേറ്റിനപ്പുറം കുറേ പുത്തന്‍ സംവിധാനങ്ങളും ഈ ഫാബ്ലെറ്റിനെ തേടിയെത്തുന്നുണ്ട്. മള്‍ട്ടി വിന്‍ഡോ, ഗൂഗിള്‍ നൗ, പ്രോജക്ട് ബട്ടര്‍ തുടങ്ങിയവയുടെ ഗുണഭോക്താക്കളാകാന്‍ ഗാലക്‌സി നോട്ട് ഉടമകള്‍ക്ക് ഇനി സാധിയ്ക്കും.

ഈ പുത്തന്‍ സൗകര്യങ്ങള്‍ ഗാലക്‌സി നോട്ടിനെ , ഗാലക്‌സി എസ് 3, നോട്ട് 2 തുടങ്ങിയവയുമായി മത്സരിയ്ക്കാനും സഹായിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് മള്‍ട്ടി വിന്‍ഡോ സംവിധാനം. ഇതുപയോഗിച്ച് കമ്പ്യൂട്ടറിലെന്ന പോലെ ഒരേ സമയം സ്‌ക്രീനില്‍ പല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ സാധിയ്ക്കും.

ചിത്രങ്ങളില്‍ സ്വന്തം കൈപ്പടയില്‍ നോട്ടുകള്‍ എഴുതിച്ചേര്‍ക്കാനുള്ള സംവിധാനമുളള ഫോട്ടോ നോട്ട്/ ഫോട്ടോ ഫ്രെയിം ഫീച്ചര്‍ മറ്റൊരു നേട്ടമാണ്. ഫോട്ടോ എഡിറ്റിങ്ങിനായി വേറെയും ആപ്ലിക്കേഷനുകള്‍ ലഭ്യമാകും.

പ്രീമിയം സ്യൂട്ട് അപ്‌ഗ്രേഡിലൂടെ പോപ്പ് അപ്പ് നോട്ട് /വീഡിയോ/ബ്രൗസര്‍, എന്‍ഹാന്‍സ്ഡ് എസ് നോട്ട്, എസ് പ്ലാനറിലും, ഇ-മെയിയലിലുമൊക്കെ കൈയ്യെഴുത്ത് തുടങ്ങിയ വര്‍ദ്ധിച്ച സൗകര്യങ്ങള്‍ നിങ്ങളുടെ സാംസങ് ഗാലക്‌സി നോട്ടില്‍ ലഭ്യമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot