30 വയസിന് മുകളില്‍ പ്രായമുള്ളയാളുകൾക്കായി ഇതാ ഒരു ഡേറ്റിങ് ആപ്പ്

|

ഇന്ത്യയില്‍ നിരവധി ഡേറ്റിങ് ആപ്പുകള്‍ ഇപ്പോൾ ലഭ്യമാണ്. ബന്ധങ്ങൾക്ക് കൂടുതൽ കരുത്തേകുവാൻ എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ടവയാണ് ഇപ്പറഞ്ഞവയെല്ലാം. ടിൻഡർ പോലെയുള്ള ഡേറ്റിംഗ് ആപ്പുകൾ ഇന്ന് നിരവധി ആളുകൾ ഉപയോഗിച്ചുവരുന്നു. അവക്കിടയില്‍ ആന്റ് വീ മെറ്റ് എന്ന ഡേറ്റിങ് ആപ്പ് തികച്ചും വ്യത്യസ്തമായാണ് അതിൻറെ സവിശേഷത കാഴ്ച്ച വയ്ക്കുന്നത്.

 
30 വയസിന് മുകളില്‍ പ്രായമുള്ളയാളുകൾക്കായി ഇതാ ഒരു ഡേറ്റിങ് ആപ്പ്

ആന്റ് വീ മെറ്റ്

ആന്റ് വീ മെറ്റ്

അത് നഗരവാസികളെ മാത്രം കേന്ദ്രികരിച്ച് വേണ്ടരീതിയിൽ ശ്രദ്ധ പുലർത്തുന്നു. അതും 30 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ തന്നെ, 20 വയസിന് മുകളിൽ പ്രായമുള്ളവർക്കായി അനവധി ഡേറ്റിംഗ് ആപ്പുകൾ ലഭ്യമാണെന്നും ആന്റ് വീ മെറ്റിന്റെ സ്ഥാപക ശാലിനി സിങ് പറഞ്ഞു.

ഡേറ്റിങ് ആപ്പ്

ഡേറ്റിങ് ആപ്പ്

30 വയസിന് മുകളില്‍പ്രായമുള്ളയാളുകള്‍ തീര്‍ച്ചയായും ഇരുപതുകളിലുള്ളവരേക്കാള്‍ വ്യത്യസ്തരും കൂടുതല്‍ അനുഭവസമ്പത്ത് ഉള്ളവർ ആയിരിക്കും. അതിനാൽ തന്നെ അവർക്കായി വ്യത്യസ്തമായൊരു ഡേറ്റിങ് ആപ്പ് ഒരു ആവശ്യകതയാണ്. ഇന്ത്യയെ കൂടാതെ, അമേരിക്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ് എന്നിവിടങ്ങളിലും ആന്റ് വീ മെറ്റ് ലഭ്യമാവും.

 30 വയസിന് മുകളില്‍
 

30 വയസിന് മുകളില്‍

20 മിനിറ്റോളം നീളുന്ന രജിസ്‌ട്രേഷന്‍ പക്രിയയയാണ് ആന്റ് വി മെറ്റില്‍ അംഗമാവുന്നതിന് വേണ്ടി വരുന്ന ദൈർഘ്യം. ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള അത്യാവശ്യമായ വ്യക്തിവിവരങ്ങള്‍ നല്‍കുന്നതിന് പുറമെ ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. ഈ സേവനം ഉപയോഗിക്കുന്നതിൻറെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം എന്നതാണ് ഇതിൻറെ ഈ പ്രാഥമിക നീക്കം കൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യത്യസ്തമായൊരു ഡേറ്റിങ് ആപ്പ്

വ്യത്യസ്തമായൊരു ഡേറ്റിങ് ആപ്പ്

കൂടാതെ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും അപ്​ലോഡ് ചെയ്യേണ്ടതുണ്ട്. ഈ സേവനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള ഒരു മുൻകരുതലാണ് ഇത്. കാരണം ഈ ഡേറ്റിംഗ് ആപ്പിൽ 60 ശതമാനം അക്കൗണ്ടുകള്‍ സ്ത്രീകളുടേതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മുന്നൊരുക്കം എന്നതുകൊണ്ടും അഭികാമ്യമാണ്.

നിരവധി ഡേറ്റിങ് ആപ്പുകള്‍

നിരവധി ഡേറ്റിങ് ആപ്പുകള്‍

വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത തിരിച്ചറിയുന്നുവെന്നും അത് തടയാനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കിമെന്നും പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുമെന്നും ശാലിനി സിങ് പറഞ്ഞു. ഇത്തരം ഒരു ഡേറ്റിങ് ആപ്പ് തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്. യുവാക്കൾക്ക് മാത്രമായി മറ്റുള്ള ഡേറ്റിങ് ആപ്പുകൾ ഒതുങ്ങി നിൽക്കുമ്പോൾ മറ്റൊരു വിഭാഗം പ്രായക്കാർക്ക് മാത്രമായി ഇങ്ങനെയൊരു ഡേറ്റിങ് ആപ്പ് തികച്ചും വ്യത്യസ്തമാണ്.

Best Mobiles in India

Read more about:
English summary
The online dating space in India is crowded. But andwemet still manages to stand out, as it is created for “urban Indians” above the age of 30. “When you are 30 or above, you are very different from what you were in your 20s, simply because you come with more experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X