ആംഗ്രി ബേര്‍ഡ്‌സ് ത്രീഡിയിലാകുമെന്ന് ഉറപ്പായി

ആംഗ്രി ബേര്‍ഡ് ഓണ്‍ലൈനായും ഓഫ്‌ലൈനായും നെറ്റിലും മൊബൈലിലുമൊക്കെ നമ്മുടെ നേരം പോക്കായിരുന്നു. ആംഗ്രിബേര്‍ഡ് പ്രധാന കഥാപാത്രമാകുന്ന ത്രീഡി സിനിമയേക്കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. ഒടുവില്‍ 2016 ജൂലായില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപനം എത്തി. സിനിമയുടെ ആദ്യ നിശ്ചലചിത്രം പുറത്തുവിട്ടു കഴിഞ്ഞു. അമേരിക്കന്‍ നടനായ ജെയ്‌സണ്‍ സുദെയ്കിയാണ് കേന്ദ്രകഥാപാത്രമായ ആംഗ്രി ബേഡിന് ശബ്ദം നല്‍കുക.

ആംഗ്രി ബേര്‍ഡ്‌സ് ത്രീഡിയിലാകുമെന്ന് ഉറപ്പായി


മിക്കി മൗസിനേയും ഡൊണാള്‍ഡ് ഡക്കിനേയും അവതരിപ്പിച്ച് ഒരു കാലത്ത് വാള്‍ട്ട് ഡിസ്‌നി ലോകത്തെല്ലായിടത്തും കുട്ടികളുടെ മനസ്സു തട്ടിയെടുത്തപോലെ പുതിയ കാലത്തിന്റെ അഭിരുചിക്കനുസരിച്ച് ആംഗ്രി ബേര്‍ഡ്‌സിനെ മാറ്റി ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയെന്നതാണ് നിര്‍മ്മാണ കമ്പനിയായ ഫിന്‍ലന്‍ഡിലെ റോവിയോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ലക്ഷ്യം. ഹോളിവുഡിലെ മികച്ച താരനിര തന്നെയുണ്ട് സിനിമക്കു പിന്നില്‍. ജോഷ് ഗാഡ്, ഡാനി മക്‌രെബഡ്, പീറ്റര്‍ ഡിംഗ്ലേജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot