Angry Birds ഇനി ത്രീഡി-യില്‍ കളിക്കാം...!

By Sutheesh
|

പ്രശസ്ത ഗെയിമായ Angry Birds ത്രിഡിയിലെത്തും. ത്രീഡി ഗെയിമിന് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് Angry Birds--ന്റെ ഉടമസ്ഥരായ റോവിയോ കമ്പനി.

Angry Birds ഇനി ത്രീഡി-യില്‍ കളിക്കാം...!

ഫിന്‍ലന്‍ഡുകാരായ റോവിയോ എന്റര്‍ടെയിന്‍മെന്റ്‌സ് 2009-ലാണ് Angry Birds ഗെയിം പരിചയപ്പെടുത്തുന്നത്. ജനപ്രീതി നേടിയ ലോകത്തേറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ഗെയിമായി Angry Birds പിന്നീട് മാറി. എന്നാല്‍ 2013-ഓടെ പഴയ പ്രചാരം നഷ്ടപ്പെട്ട് ഡൗണ്‍ലോഡുകളില്‍ ഇടിവ് സംഭവിച്ചു. തുടര്‍ന്ന് ഇറങ്ങിയ പരിഷ്‌ക്കരിച്ച പതിപ്പായ Angry Birds സ്റ്റാര്‍വാറും പരാജയപ്പെട്ടതോടെയാണ് ത്രിഡി രംഗത്തേക്ക് വരാന്‍ റോവിയോ തയ്യാറെടുക്കുന്നത്.

Angry Birds ഇനി ത്രീഡി-യില്‍ കളിക്കാം...!

നേരത്തെ Angry Birds പ്രധാന കഥാപാത്രമാകുന്ന ത്രീഡി സിനിമയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 2016 ജൂലായില്‍ ചിത്രം പുറത്തിറങ്ങുമെന്ന് റോവിയോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വപ്‌ന സംരംഭമായ പുതിയ സിനിമയുടെ ചിത്രവും കമ്പനി പുറത്തു വിട്ടിരുന്നു.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

Angry Birds ഇനി ത്രീഡി-യില്‍ കളിക്കാം...!

റോവിയോ കമ്പനി ആസ്ഥാനത്ത് നിന്നു വരുന്ന വാര്‍ത്തകളും അത്ര സുഖകരമല്ല. ഫിന്‍ലന്‍ഡിലെ ആസ്ഥാനത്തുനിന്നും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 130 ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്. നഷ്ടങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, അതിന് ഒരു മാസം മുമ്പ് സിഇഒ-യെ തരം താഴ്ത്തിയിരുന്നു.

Best Mobiles in India

Read more about:
English summary
Angry Birds goes 3D.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X