ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌പേസ് വേര്‍ഷന്‍ പുറത്തിറക്കി

Posted By: Staff

ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌പേസ് വേര്‍ഷന്‍ പുറത്തിറക്കി

ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിമിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഗ്രി ബേര്‍ഡ്‌സ്് സ്‌പേസ് പുറത്തിറക്കി. ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്, പിസി എന്നിവയില്‍ ഈ ഗെയിം ഇപ്പോള്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പെയ്ഡ് ആപ്ലിക്കേഷനാണിത്.

ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിമിന്റെ ഉള്ളടക്കം ഒന്ന് തന്നെയാണെങ്കിലും സ്‌പേസ് വേര്‍ഷനില്‍ പുതിയ പക്ഷികളും പുതിയ ആക്രമണരീതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസംഗുമായി ചേര്‍ന്നാണ് പുതിയ വേര്‍ഷന്‍ ആന്‍ഗ്രി ബേര്‍ഡ്‌സിന്റെ സ്രഷ്ടാവായ റോവിയോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

60 ലെവലുകളാണ് ഗെയിമിനെങ്കിലും സാംസംഗ് ഗാലക്‌സി നോട്ട് സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് പ്രത്യേക ഗെയിം ലെവലുകള്‍ ഉണ്ട്. ആദ്യ ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിം പോലെ പുതിയ വേര്‍ഷനും ശ്രദ്ധനേടുമെന്ന പ്രതീക്ഷയിലാണ് റോവിയോ. ആന്‍ഗ്രി ബേര്‍ഡ്‌സിന്റെ ഒറിജിനല്‍ വേര്‍ഷന്‍ 70 കോടി തവണ ഡൗണ്‍ലോഡ്  ചെയ്തു കഴിഞ്ഞു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot