Just In
- 2 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 3 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- 3 hrs ago
സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപ
- 4 hrs ago
6.2 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെയുമായി നോക്കിയ 2.3 പുറത്തിറങ്ങി; അറിയേണ്ടതെല്ലാം
Don't Miss
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
- News
''ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്''
- Movies
ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ
- Lifestyle
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
സാംസങ്ങിൻറെ പുതിയ സാങ്കേതികത വളരെയധികം ആശ്ചര്യപ്പെടുത്തുന്നത്
ആധുനിക ടെക്നോളജി വളരെ വേഗത്തിൽ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു, ഈ പുരോഗതി നമ്മുടെ സമൂഹത്തിന് ഉപകാരപ്രദമാകുമോ അല്ലെങ്കിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നതിനെക്കുറിച്ച് ചിന്തിക്കുവാണോ അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുവാനോ ഉള്ള സമയമൊന്നും ആർക്കുമില്ല.
സമീപകാലത്ത്, ഇന്റർനെറ്റിലുടനീളം ദൃശ്യമാകുന്ന "ആഴമേറിയ അലങ്കാരങ്ങളെക്കുറിച്ച്" പല ആളുകളും അവരുടെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

സാംസങ്ങിൻറെ പുതിയ സാങ്കേതികത
ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തിയുടെ മുഖമുദ്രയുണ്ടാക്കാനുള്ള സാധ്യതയും, വ്യക്തിയുടെ സമ്മതമില്ലാതെ നിയമവിരുദ്ധമായ വ്യാജ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ധാരാളം അവസരങ്ങൾ സാങ്കേതികത ഇപ്പോൾ നൽകുന്നു. ഈ സാങ്കേതികവിദ്യ ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്, അത് ഒരേ സമയം അത്ഭുതകരവും എന്നാൽ എപ്പോഴും ഭീതിജനകവുമാണ്.

ഫോട്ടോയില്‍ നിന്ന് ചലനചിത്രം
സാംസങ്ങിൻറെ മോസ്‌കോയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെൻററും സ്‌കോള്‍കോവ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്നു പ്രസിദ്ധീകരിച്ച പുതിയ പ്രബന്ധത്തില്‍ ഒരു ഫോട്ടോയില്‍ നിന്ന് ചലനചിത്രം സൃഷ്ടിക്കാമെന്നു പറയുന്നു. നമ്മള്‍ നേരത്തെ കണ്ട, ജീവിച്ചിരിക്കാത്തവരുടെ ഫോട്ടോകള്‍ സൃഷ്ടിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പോലെയല്ലാതെ പുതിയ ടെക്നോളജി ഉപയോഗിച്ച് ചലിപ്പിക്കാവുന്ന, സംസാരിക്കുന്ന തലകളെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കംപ്യൂട്ടിങ് ഘടകങ്ങള്‍
ഒരാളുടെ മുഖഭാവം അനുകരിക്കാന്‍ പുതിയ വിദ്യക്ക് അയാളുടെ ഫോട്ടോകൾ ധാരാളമാണ്. കൂടുതൽ ഡേറ്റയൊന്നും വേണ്ടെന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ മികവ്. ഒരാളുടെ മുഖ ചേഷ്ടകള്‍ യഥാര്‍ഥമെന്നു തോന്നിപ്പിക്കാന്‍ കോടിക്കണക്കിനു കംപ്യൂട്ടിങ് ഘടകങ്ങള്‍ ഒത്തു ചേരേണ്ടതായുണ്ട്. ഏതാനും ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ച് ഇതു ചെയ്യാൻ സാധിച്ചു എന്നതാണ് സാംസങും മറ്റും പറയുന്ന നേട്ടം.

വ്യാജ ഉള്ളടക്കങ്ങൾ
എന്തിനേറെ, പെയിന്റിങ്ങുകളെ പോലും ആനിമേറ്റ് ചെയ്യാം! ഡാവിഞ്ചിയുടെ വിഖ്യാതമായ മോണലീസ പെയ്ന്റിങ് അടക്കം പലതിനും ശാസ്ത്രജ്ഞര്‍ ഒരു ആനിമേറ്റഡ് ചെയ്യ്തു കാണിക്കുകയുണ്ടായി. ഇതൊരു അദ്ഭുതകരമായ നേട്ടമാണെന്നാണ് പറയുന്നത്. ഒറ്റച്ചിത്രങ്ങളെ ആശ്രയിക്കാതെ ഒരാളുടെ 32 ചിത്രങ്ങള്‍ ഉപയോഗിക്കാനായാല്‍ വളരെ യഥാര്‍ഥമെന്നു തോന്നിപ്പിക്കത്തക്ക വിധത്തിലുള്ള വിഡിയോകള്‍ വികസിപ്പിച്ചെടുക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

വ്യക്തിയുടെ തനതു ഭാവങ്ങള്‍
ചില പ്രശ്‌നങ്ങള്‍ ഇനിയും ഈ സാങ്കേതികതയുടെ മികവിനായി തരണം ചെയ്യേണ്ടതായുണ്ട്. ഇപ്പോൾ തന്നെ ചിത്രം സംസാരിക്കുകയും മറ്റും ചെയ്യുമെങ്കിലും ഒരു വ്യക്തിയുടെ തനതു ഭാവങ്ങള്‍ വരുത്താൻ മികച്ച രീതിയിൽ കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ മുഖവും ശരീരത്തിൻറെ മുകള്‍ ഭാഗവും അടങ്ങുന്ന ശരീര ഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ബാക്കി ശരീരഭാഗങ്ങള്‍ കൂടെ ഗവേഷകര്‍ പരിഗണിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090