എയർടെലും വിഐയും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ ടെലിക്കോം കമ്പനികൾ തങ്ങളുടെ യൂസേഴ്സിന് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ തരം പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനുകളിൽ കുറഞ്ഞ വാലിഡിറ്റിയുള്ളവ മുതൽ വളരെക്കൂടുതൽ വാലിഡിറ്റി ഉള്ളവ വരെയുണ്ട്. ഒരു ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ മുതൽ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. ഒരു വർഷത്തെ ( 365 ദിവസം ) വാലിഡിറ്റി ഉള്ള പ്ലാനുകൾ വേണ്ട യൂസേഴ്സിന് സെലക്ട് ചെയ്യാൻ കഴിയുന്ന എയർടെൽ, വോഡഫോൺ ഐഡിയ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ( വിഐ ) തങ്ങളുടെ യൂസേഴ്സിന് മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ലിസ്റ്റിലെ ആദ്യത്തെ വോഡഫോൺ ഐഡിയ പ്ലാൻ 1,799 രൂപ പ്രൈസ് ടാഗിലാണ് വരുന്നത്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി പിരീയഡ്. 24 ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നത്. 365 ദിവസത്തേക്ക് മൊത്തം 3,600 എസ്എംഎസുകളാണ് ഈ പ്ലാനിൽ വോഡഫോൺ ഐഡിയ ഓഫർ ചെയ്യുന്നത്.

ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാംടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാം

അൺലിമിറ്റഡ്

അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും വോഡഫോൺ ഐഡിയ നൽകുന്ന 1,799 രൂപ പ്ലാനിൽ ലഭ്യമാണ്. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. അധികം ഡാറ്റ ആവശ്യമില്ലാതെ വർഷം മുഴുവൻ വാലിഡിറ്റിയും വോയ്സ് കോളുകളും മാത്രം മതിയെന്നുള്ള വിഐ യൂസേഴ്സിന് ഈ പ്ലാൻ സെലക്ട് ചെയ്യാം. വോഡഫോൺ ഐഡിയ നൽകുന്ന മറ്റ് രണ്ട് വാർഷിക പ്ലാനുകളെക്കുറിച്ച് അറിയാൻ താത്പര്യമുള്ള യൂസേഴ്സ് തുടർന്ന് വായിക്കുക.

ഡെയിലി ഡാറ്റ പ്ലാനുകൾ
 

ഇനിയുള്ള രണ്ട് വാർഷിക പ്ലാനുകളും ഡെയിലി ഡാറ്റ പ്ലാനുകൾ ആണ്. 2,899 രൂപ വരുന്ന വാർഷിക പ്ലാൻ ആണ് ആദ്യത്തേത്. 365 ദിവസവും പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിന്റെ ഹൈലൈറ്റ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 2,899 രൂപ വിലയുള്ള വോഡഫോൺ ഐഡിയ പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംസുകളും ഈ പ്ലാനിൽ ലഭ്യമാണ്.

പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോപുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

വിഐ

വിഐ നൽകുന്ന രണ്ടാമത്തെ ഡെയിലി ഡാറ്റ വാർഷിക പ്ലാൻ 3,099 രൂപ വിലയിലാണ് വരുന്നത്. 365 ദിവസവും പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലും വിഐ നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 3,099 രൂപ വിലയുള്ള ഈ വോഡഫോൺ ഐഡിയ പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംസുകളും 3,099 രൂപ പ്ലാനിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വാർഷിക സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു എന്നതാണ് 3,099 രൂപ പ്ലാനിലെ അധിക ആനുകൂല്യം.

ബിംഗ് ഓൾ നൈറ്റ്

ഇതുകൂടാതെ, ഈ രണ്ട് പ്ലാനുകളും "ബിംഗ് ഓൾ നൈറ്റ്" ഫീച്ചർ ഓഫർ ചെയ്യുന്നു, ഇത് ഉപയോക്താക്കൾക്ക് രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ പരിധിയില്ലാത്ത ഇന്റർനെറ്റ് സേവനങ്ങളിലേക്ക് ആക്സസ് നൽകുന്നു. യൂസേഴ്സിന് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാതെ അധികം വന്ന ഡാറ്റ ശനി, ഞായർ വരെയും ഉപയോഗിക്കാൻ സാധിക്കും. ഇതിനെ "വീക്കെൻഡ് ഡാറ്റ റോൾ ഓവർ" എന്ന് പറയും. ഇതുകൂടാതെ, യൂസേഴ്സിന് എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും അധിക ചെലവില്ലാതെ ലഭിക്കുന്നു.

ദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

ഭാരതി എയർടെൽ

ഭാരതി എയർടെൽ

ഭാരതി എയർടെലും വിഐ നൽകുന്ന പോലെ വാർഷിക വാലിഡിറ്റിയുള്ള വിവിധ പ്ലാനുകൾ ഓഫർ ചെയ്യുന്നു. എന്നാൽ ഡാറ്റ ആനുകൂല്യങ്ങളിലും വിലയിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. ആദ്യ പ്ലാൻ വോഡഫോൺ ഐഡിയയെ പോലെ തന്നെ 1,799 രൂപ പ്രൈസ് ടാഗിലാണ് വരുന്നത്. ആനുകൂല്യങ്ങളും സമാനമാണ്. മൊത്തം 24 ജിബി ഡാറ്റയാണ് 1,799 രൂപ പ്ലാനിൽ ലഭിക്കുന്നത്. 365 ദിവസത്തേക്ക് മൊത്തം 3, 600 എസ്എംഎസുകളും ഈ പ്ലാൻ ഓഫർ ചെയ്യുന്നു.

എയർടെൽ

എയർടെൽ നൽകുന്ന മറ്റ് രണ്ട് വാർഷിക പ്ലാനുകൾ ഡെയിലി ഡാറ്റ പ്ലാനുകളാണ്. ആദ്യത്തേതിന് 2,999 രൂപയും മറ്റൊന്നിന് 3,359 രൂപയുമാണ് വില വരുന്നത്. 2,999 രൂപ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസുകളും ഭാരതി എയർടെലിന്റെ 2,999 രൂപ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. എയർടെലിന്റെ 3,359 രൂപ വാർഷിക പ്ലാനിന്റെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

പ്രതിദിന ഡാറ്റ

365 ദിവസം നീളുന്ന വാലിഡിറ്റിയിൽ 2 ജിബി പ്രതിദിന ഡാറ്റ തന്നെയാണ് എയർടെലിന്റെ 3,359 രൂപ പ്രീപെയ്ഡ് പ്ലാനും യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ വാ‍ർഷിക പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസുകളും ഭാരതി എയർടെലിന്റെ 3,359 രൂപ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വാർഷിക സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു എന്നതാണ് 3,359 രൂപ പ്ലാനിൽ എയർടെൽ നൽകുന്ന അധിക ആനുകൂല്യം.

വാ‍‍ർഷിക പ്ലാനുകൾ

അധികമായി മറ്റ് ചില ആനുകൂല്യങ്ങളും എയ‍ർടെലിന്റെ വാ‍‍ർഷിക പ്ലാനുകൾ യൂസേഴ്സിന് നൽകുന്നുണ്ട്. ഭാരതി എയർടെലിന്റെ എല്ലാ പ്ലാനുകളും ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ പ്രതിമാസ സൗജന്യ ട്രയൽ ഓഫർ ചെയ്യുന്നു. ( ഒരാൾക്ക് ഒരിക്കൽ മാത്രമാണ് ഈ അനുകൂല്യം ലഭിക്കുന്നത് ). വിങ്ക് മ്യൂസിക്, ഷാ അക്കാദമി, ഫ്രീ ഹെലോട്യൂൺസ് എന്നിവയിലേക്കും എയർടെൽ വാർഷിക പ്ലാനുകൾ ആക്‌സസ് നൽകുന്നു.

എയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾഎയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ

Best Mobiles in India

English summary
Telecom companies in the country offer different types of prepaid plans to their users to suit their needs. These prepaid plans range from low validity to very high validity. These range from one-day valid plans to one-year valid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X