ഫ്രാന്‍സില്‍ തീവ്രവാദികള്‍ക്ക് നേരെ സൈബര്‍ തിരിച്ചടി...!

|

ലോകത്തിലെ ഏറ്റവും വലിയ ഹാക്കിങ് ഗ്രൂപ്പായ അനോണിമസ് തിരിച്ചടി ആരംഭിച്ചു. ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോ മാഗസിന് എതിരെ നടത്തിയ ആക്രമണത്തിന് പകരമായി Ansaralhaqq.net എന്ന വെബ്‌സൈറ്റിനു നേരെയാണ് അനോണിമസ് തിരിച്ചടിച്ചത്.

വളരെ നേരം മന്ദഗതിയിലായ സൈറ്റ് മണിക്കൂറുകള്‍ക്ക് ശേഷമാണ് സാധാരണ ഗതിയിലായത്. ഫ്രാന്‍സിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ വെബ്‌സൈറ്റാണിതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സില്‍ തീവ്രവാദികള്‍ക്ക് നേരെ സൈബര്‍ തിരിച്ചടി...!

ഷാര്‍ലി ഹെബ്ദോ മാഗസിന് നേരെ ആക്രമണം നടത്തി കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കമുള്ളവരെ കൊന്നൊടുക്കിയതിന് പ്രതികാരം ചെയ്യുമെന്ന് അനോണിമസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ ഭീകര വാദി സംഘടനകളുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളും വെബ് സൈറ്റുകളും തകര്‍ക്കുമെന്നായിരുന്നു അനോണിമസ് മുന്നറിയിപ്പ് നല്‍കിയത്.

കൃത്യമായ രൂപ ഘടനയില്ലാത്ത, സ്വതന്ത്ര ലോകത്തിനു വേണ്ടി വാദിക്കുന്ന ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് അനോണിമസ്. @OpCharlieHebdo എന്ന കോഡ് നാമത്തിലായിരുന്നു ആക്രമണം. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അനോണിമസ് ഹാക്കിങ് ടത്തുന്നത്.

വെബ്‌സൈറ്റില്‍ അനിയന്ത്രിത ട്രാഫിക്ക് കൊണ്ടുവന്ന് സൈറ്റിനെ മന്ദീഭവിപ്പിക്കുന്നതാണ് അനോണിമസിന്റെ പ്രവര്‍ത്തനം. ആക്രമണത്തെ തുടര്‍ന്ന് Ansaralhaqq.net വെബ്‌സൈറ്റ് വളരെ സമയം നിശ്ചലമായി. നേരത്തെ തന്നെ സാമൂഹ്യ പ്രസക്ത സംഭവങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുളള അനോണിമസ് ഇസ്രയേലിന്റെ പാലസ്തീന്‍ അധിനിവേശകാലത്ത് ഇസ്രയേല്‍ സൈറ്റുകളെ ആക്രമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അനോണിമസിന്റെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നേരെയുളള മുന്നറിയിപ്പ് കാണുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.

Best Mobiles in India

Read more about:
English summary
Anonymous Hackers Say They’ll Target Terrorists With #OpCharlieHebdo Following Paris Attacks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X